പീഡനക്കേസിലെ പ്രതിയായ ഗ്രേഡ് എസ്.ഐ അറസ്റ്റില്‍

Webdunia
തിങ്കള്‍, 16 ജനുവരി 2023 (16:17 IST)
പത്തനംതിട്ട: പീഡനക്കേസിലെ പ്രതിയായ ഗ്രേഡ് എസ്.ഐ അറസ്റ്റിലായി. ആറന്മുള പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ കൂടല്‍ സ്വദേശി ഈട്ടിനില്‍ക്കുന്നതില്‍ സജീഫ് ഖാന്‍ എന്ന 51 കാരനാണ് അറസ്റ്റിലായത്.
 
കഴിഞ്ഞ മാസം പതിനാറാം തീയതി താത്കാലിക ജീവനക്കാരിയെ കടന്നു പിടിച്ചു എന്ന പരാതിയിലാണ് നടപടി ഉണ്ടായത്. അന്വേഷണത്തെ തുടര്‍ന്ന് ഇയാളെ സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതോടെ ഇയാള്‍ ഒളിവില്‍ പോയി.
 
ഒളിവില്‍ ഇരുന്നു ഇയാള്‍ ഹൈക്കോടതിയില്‍ ജാമ്യഅപേക്ഷ നല്‍കിയെങ്കിലും അത് തള്ളിയിരുന്നു. തുടര്‍ന്നാണ് ഇയാള്‍ കഴിഞ്ഞ ദിവസം രാത്രി വനിതാ പോലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article