പുരയ്ക്ക് ചാഞ്ഞാൽ വെട്ടണം: ശശി തരൂരിനെതിരെ രാജ്‌മോഹൻ ഉണ്ണിത്താൻ

Webdunia
ചൊവ്വ, 21 ഡിസം‌ബര്‍ 2021 (12:24 IST)
കെ റെയിൽ വിഷയത്തിൽ യു‌ഡിഎഫ് നിലപാടിന് വിരുദ്ധമായി അഭിപ്രായം പറഞ്ഞ കോൺഗ്രസ് എംപി ശശി തരൂരിനെതിരെ രൂക്ഷ വിമർശനവുമായി രാജ്‌മോഹൻ ഉണ്ണിത്താൻ. തരൂർ ആഗോള പൗരനാണെങ്കിലും കാര്യങ്ങൾ തിരിച്ചറിയുന്നതിൽ പരാജയമാണെന്ന് ഉണ്ണിത്താൻ പറഞ്ഞു.
 
സ്വർണം കായ്ക്കുന്ന മരമാണെങ്കിലും പുരയ്ക്ക് ചാഞ്ഞാൽ വെട്ടണമെന്നാണ് പഴമൊഴി. ശശി തരൂർ ഇനി മത്സരിക്കാനിറങ്ങിയാൽ പ്രവർത്തകർ പ്രതിഷേധിക്കുമെന്നും. കൊലക്കേസിൽ പ്രതിയാക്കാൻ ശ്രമിച്ചപ്പോൾ ഒപ്പം നിന്നത് കോൺഗ്രസാണെന്നും ഉണ്ണിത്താൻ പറഞ്ഞു.
 
അതിവേഗ റെയിൽപാതയ്ക്ക് അനുമതി നൽകരുതെന്ന് ആവശ്യപ്പെട്ട് യു‌ഡിഎഫ് എംപിമാർ കേന്ദ്രമന്ത്രിക്ക് നൽകിയ നിവേദനത്തിൽ ഒപ്പിടാൻ തരൂർ വിസമ്മതിച്ചിരുന്നു. വികസനകാര്യങ്ങളിൽ കൂടുതൽ ചർച്ചയ്ക്ക് ശേഷമെ നിലപാടെടുക്കാനാവു എന്ന സമീപനമാണ് വിഷയത്തിൽ തരൂർ സ്വീകരിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

Next Article