സംസ്ഥാനത്തിന്റെ പൊതുകടം 3.31 ലക്ഷം കോടി, ഓരോ മലയാളിക്കും 95,000 രൂപയുടെ ബാധ്യത

ബുധന്‍, 15 ഡിസം‌ബര്‍ 2021 (13:48 IST)
സംസ്ഥാനത്തെ ആളോഹരി പൊതുകടത്തിൽ വർധന. എട്ടുമാസം കൊണ്ട് 40,000 രൂപ വർധിച്ച് 95,000 രൂപയാണ് നിലവിലെ ആളോഹരി പൊതുകടം. സംസ്ഥാനത്തിന്റെ ആകെ പൊതുകടം 1,37,000 കോടി രൂപ ഉയർന്ന് 3,31,000 കോടിയിലെത്തി.
 
കഴിഞ്ഞ ഏപ്രിൽ 1 മുതൽ ഓഗസ്റ്റ് 31 വരെ 28,850 കോടി രൂപയാണ് സംസ്ഥാന സർക്കാർ കടമെടുത്തത്.പ്രതിമാസം 5,770 കോടി രൂപ. ഇതിനു പുറമെ 17,500 കോടി രൂപ കടപ്പത്രമിറക്കിയും സമാഹരിച്ചു. വിവരാവകാശ രേഖയിലാണ് ഈ വിവരങ്ങളുള്ളത്.
 
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 31 വരെ സംസ്ഥാനത്തിന്റെ പൊതുകടം 1.94 ലക്ഷം കോടിയായിരുന്നു. ആളോഹരി പൊതുകടം 55,000 രൂപയും. ഇതാണ് എട്ടുമാസം കൊണ്ട് 95,000 രൂപയായി ഉയർന്നത്. കെ റെയിൽ പദ്ധതി രണ്ട് ലക്ഷം കോടി രൂപയുടെ സാമ്പത്തിക ബാധ്യത കൂടി സംസ്ഥാനത്തിനുണ്ടാക്കുമെന്നാണ് കരുതുന്നത്. അങ്ങനെയെങ്കിൽ പദ്ധതി നടപ്പിലാകുമ്പോൾ സംസ്ഥാനത്തിന്റെ കടബാധ്യത കുതിച്ചുയരും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍