വിവാഹപ്രായം 21 ആക്കുന്നതിനെ എതിർത്ത് സീതാറാം യെച്ചൂരി

ശനി, 18 ഡിസം‌ബര്‍ 2021 (15:15 IST)
വിവാഹപ്രായം 21 ആക്കുന്നതിനെ എതിർത്ത് സീതാറാം യെച്ചൂരി. എന്ത് അടിസ്ഥാനത്തിലാണ് സർക്കാർ വിവാഹപ്രായം ഉയർത്തുന്നത് എന്ന വ്യക്തമല്ലെന്നും വിവാഹപ്രായം 21 ആക്കിയതുകൊണ്ട് സമൂഹത്തിൽ ഒരു മാറ്റവും ഉണ്ടാകില്ലെന്നും യെച്ചൂരി വിമർശിച്ചു.
 
അതേസമയം വിവാഹപ്രായം ഇരുപത്തിയൊന്നായി ഉയർത്താനുള്ള ബിൽ തിങ്കളാഴ്‌ച പാർലമെന്റിൽ അവതരിപ്പിക്കാനുള്ള കേന്ദ്രനീക്കത്തിനെതിരെ എതിർപ്പുമായി കോൺഗ്രസും രംഗത്തെത്തി. ബിജെപി സർക്കാരിന് ഗൂഡ ഉദ്ദേശമുണ്ടെന്നും മറ്റ് പല പ്രധാനപ്പെട്ട വിഷയങ്ങളും അവഗണിച്ച് സർക്കാർ ഇക്കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൽ മറ്റ് അജണ്ടകൾ ഉണ്ടെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പ്രതികരിച്ചു. 
 
പാർലമെന്റിൽ ബില്ലിനെ എതിർത്ത് വോട്ടു ചെയ്യുമെന്ന് സമാജ് വാദി പാർട്ടിയും എംഐഎമ്മും അറിയിച്ചു. അസദുദ്ദീൻ ഒവൈസിയുടെ എംഐഎമ്മും ബില്ലിനെ എതിർക്കും. നേരത്തെ മുസ്ലിംലീഗ്, സിപിഎം, സിപിഐ എന്നീ പാർട്ടികളും എതിർപ്പ് പരസ്യമാക്കിയിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍