കുമ്പസാര പീഡനം: രണ്ടു വൈദികർ കൂടി കീഴടങ്ങി

Webdunia
തിങ്കള്‍, 13 ഓഗസ്റ്റ് 2018 (11:53 IST)
കുമ്പസാര രഹസ്യം പുറത്തുപറയുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിച്ച കേസില്‍ ഓര്‍ത്തഡോക്സ് സഭയിലെ രണ്ടു വൈദികർ കീഴടങ്ങി. ഒന്നാംപ്രതി ഫാ. ഏബ്രഹാം വർഗീസ്, നാലാംപ്രതി ഫാ. ജെയ്സ് കെ. ജോർജ് എന്നിവരാണു കീഴടങ്ങിയത്. 
 
വൈദികർ കീഴടങ്ങാൻ തയാറാണെന്ന് അറിയിക്കുകയായിരുന്നു. തുടർന്ന് വൈദികരോട് ഇന്ന് കീഴടങ്ങാനും കോടതി വിധിച്ചു. അറസ്റ്റിനുശേഷം വൈദികർ സമർപ്പിക്കുന്ന ജാമ്യാപേക്ഷയിൽ ഇന്നുതന്നെ വിചാരണക്കോടതി വിധി പറയണമെന്നും സുപ്രീംകോടതി നിർദേശിച്ചിട്ടുണ്ട്.
 
രണ്ടുപേരും 13നകം കീഴടങ്ങണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. ഇതേത്തുടർന്നാണ് ഇന്ന് ഇവര്‍ കീഴടങ്ങിയത്. ഈ കേസിലെ രണ്ടും മൂന്നും പ്രതികള്‍ മുമ്പ് കീഴടങ്ങിയിരുന്നു. കുമ്പസാര രഹസ്യം പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി 34കാരിയെ ലൈംഗിക ചൂഷണം ചെയ്തുവെന്നാണ് വൈദികര്‍ക്കെതിരായ കേസ്.

അനുബന്ധ വാര്‍ത്തകള്‍

Next Article