പ്രളയക്കെടുതി; കേന്ദ്രസഹായം അപര്യാപ്‌തമെന്ന് ഇ ചന്ദ്രശേഖരൻ

Webdunia
തിങ്കള്‍, 13 ഓഗസ്റ്റ് 2018 (10:57 IST)
പ്രളയക്കെടുതിയില്‍ കേരളത്തിന് കേന്ദ്രം അനുവദിച്ച അടിയന്തര ധനസഹായം പര്യാപ്‌തമല്ലെന്ന് റവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ‍. ഇത് സംബന്ധിച്ച വിഷയത്തിൽ കേന്ദ്രസർക്കാരിൽ നിന്ന് അനുകൂല നിലപാടുണ്ടാകുമെന്ന് പ്രതീക്ഷയുണ്ടെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തിന് ദുരന്ത നിവാരണ പാക്കേജ് അനുവദിക്കണമെന്നും ലഭിച്ച തുക കൊണ്ട് അത്യാവശ്യം ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
 
അടിയന്തര ആശ്വാസമായി 1220 കോടി രൂപ ദേശീയ ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് അനുവദിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു.
 
പ്രാഥമിക വിലയിരുത്തലനുസരിച്ച് കാലവര്‍ഷക്കെടുതിയില്‍ സംസ്ഥാനത്തിന് ഉദ്ദേശം 8316 കോടി രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗിന് മുഖ്യമന്ത്രി പിണറായി വിജയന്‍ സമര്‍പ്പിച്ച നിവേദനത്തില്‍ പറഞ്ഞിരുന്നു. പുനരധിവാസത്തിനും തകര്‍ന്ന അടിസ്ഥാന സൗകര്യങ്ങള്‍ പുനഃസ്ഥാപിക്കാനുമുളള യഥാര്‍ത്ഥ നഷ്ടം വിലയിരുത്താന്‍ കൂടുതല്‍ സമയമെടുക്കുമെന്നതിനാല്‍ പ്രാഥമികമായ കണക്കുകളാണ് മുഖ്യമന്ത്രി സമര്‍പ്പിച്ചത്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article