തന്ത്രിയെ ചോദ്യം ചെയ്യാന്‍ സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും അധികാരമില്ലെന്ന് തന്ത്രികുടുംബം

Webdunia
ചൊവ്വ, 8 ജനുവരി 2019 (16:03 IST)
സുപ്രീംകോടതി വിധിയുടെ പശ്ചാത്തലിത്തിൽ യുവതികൾ ശബരിമലയിൽ പ്രവേശിച്ചതിന് പിന്നാലെ ക്ഷേത്രം അടച്ചിട്ട് ശുദ്ധിക്രിയ നടത്തിയ സംഭവത്തില്‍ ദേവസ്വം ബോര്‍ഡിന് മറുപടിയുമായി ശബരിമല തന്ത്രിമാരുടെ കുടുംബമായ താഴ്മണ്‍ മഠം രം​ഗത്ത്. 
 
ശബരിമല തന്ത്രി പദവി കുടുംബപരമായി കൈമാറി പോരുന്ന അവകാശമാണ് അല്ലാതെ ദേവസ്വം ബോര്‍ഡ് നല്‍കുന്നതല്ലെന്നും നിലവിലെ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് മറുപടിയായി തന്ത്രികുടുംബം പറയുന്നു.
 
ദേവസ്വം മാനുവല്‍ ഉദ്ധരിച്ച്‌ ദേവസ്വം ബോര്‍ഡിന്റെ ജീവനക്കാരന്‍ മാത്രമാണ് തന്ത്രിയെന്നും ആവശ്യമെങ്കില്‍ തന്ത്രിയെ മാറ്റാന്‍ ബോര്‍ഡിന് അധികാരമുണ്ടെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ശബരിമല ക്ഷേത്രത്തില്‍ തങ്ങള്‍ക്കുള്ള സ്ഥാനവും അവകാശവും ഊന്നി പറഞ്ഞ് തന്ത്രികുടുംബം രം​ഗത്തു വന്നിരിക്കുന്നത്.
 
താഴ്മണ്‍ മഠം പുറത്തു വിട്ട വാര്‍ത്താക്കുറിപ്പ്....
 
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മാദ്ധൃമങ്ങളില്‍ ശബരിമല തന്ത്രിയെ പറ്റിനടത്തിയ പരാമര്‍ശങ്ങള്‍ പലതും തെറ്റിധാരണയ്ക്ക് വഴിയൊരുക്കുന്നവയാണ്ചിലത് ചൂണ്ടിക്കാണിക്കാന്‍ താല്പരൃപ്പെടുകയാണ് ഇവിടെ.
 
1. AD.55 വരെ നിലയ്ക്കലായിരുന്ന താഴമണ്‍മഠത്തിന് ശബരിമലതന്ത്രം BC100 ലാണ് നല്‍കപെട്ടത്. അത് ശ്രീ പരശുരാമ മഹര്‍ഷിയാല്‍ കല്പിച്ചതുമാണ്. താന്ത്രികാവശം കുടുംബപരമായി കിട്ടുന്ന അവകാശം ആണ് ദേവസ്വംബോര്‍ഡ് നിയമിക്കുന്നതല്ല
 
2. ക്ഷേത്ര ആചാരങ്ങളും അനുഷ്ഠാനുങ്ങളൂം തന്ത്രിമാരില്‍ നിക്ഷിപ്തമായിട്ടുള്ളതാണ്. ഓരോ ക്ഷേത്രങ്ങളിലുമുളള പ്രത്യേക നിയമങ്ങള്‍ അതാതു ക്ഷേത്രത്തിലെ പ്രതിഷ്ഠാസങ്കല്പങ്ങള്‍ക്ക് അനുസൃതമാണ് ക്ഷേത്ര ആചാരങ്ങളും അനുഷ്ഠാനങ്ങളും കേരളീയ തന്ത്രശാസ്ത്രപ്രകാരവും ഗുരുപരമ്ബരയുടെ ശിക്ഷണവും ഉപദേശവും അനൂസരിച്ചാണ് അതിനാല്‍ അതിലെ പാണ്ഡിത്യം അനിവാരൃമാണ് ആയതിനാല്‍ ആചാരനുഷ്ഠാനങ്ങള്‍ സംബന്ധിച്ച്‌ തന്ത്രിയ്ക്കാണ് ഒരോ ക്ഷേത്രത്തിലെയും പരമാധികാരം.
 
ഈ പരമാധികാരത്തെ സ്ഥാപിക്കുന്ന അനവധി സുപ്രീകോടതി വിധികളും നിലവിലുണ്ട്. അതിനാല്‍ തന്ത്രിയുടെ അവകാശത്തെ ചോദൃം ചെയ്യാന്‍ സര്‍ക്കാറിനോ ദേവസ്വം ബോര്‍ഡിനോ അവകാശമില്ല. ക്ഷേത്ര ആചാര അനുഷ്ഠാനം സബന്ധിച്ചുളള അന്തിമ തീരുമാനവും അത് പ്രാവര്‍ത്തികമാക്കുന്നതിനുളള അധികാരവും ശാസ്ത്രഗ്രന്ഥങ്ങള്‍പ്രകാരവും കീഴ് വഴക്കവും അനുസരിച്ച്‌ തന്ത്രിയില്‍ മാത്രം നിക്ഷിപ്തമായിട്ടുളളതാണ്.
 
3.ക്ഷേത്രത്തിലെ അടിയന്തിരങ്ങള്‍ക്ക് പ്രതിഫലമായി ദേവസ്വംബോര്‍ഡില്‍ നിന്നും ശമ്ബളമല്ല മറിച്ച്‌ ദക്ഷിണ മാത്രമാണ് തന്ത്രിമാര്‍ സ്വികരിക്കുന്നതും. വസ്തുതകള്‍ ഇതായിരിക്കെ തെറ്റിധാരണ പരത്തുന്ന പ്രസ്ഥാവനകളും മറ്റും അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടാകുമ്ബോള്‍ അത് താഴമണ്‍ മഠത്തിനടക്കം ഉണ്ടാക്കുന്ന വിഷമം ഏറെയാണ്. ഇക്കാര്യം ഇനിയും സമൂഹം അറിയാതെ പോകരുത് എന്നത് കൊണ്ട് മാത്രമാണീ കുറിപ്പ്.

അനുബന്ധ വാര്‍ത്തകള്‍

Next Article