മനിതി ചെയ്യാൻ ആഗ്രഹിച്ചതെന്തോ അത് നടന്നുകഴിഞ്ഞിരിക്കുന്നു. ഇനി സ്ത്രീകൾക്ക് യാതൊരു തടസവും കൂടാതെ ശബരിമലയിൽ ആരാധന നടത്താം എന്നാണ് പ്രതീക്ഷിക്കുന്നത്. കനകദുർഗയും ബിന്ദുവും ധീര വനിതകളാണ് അവരെ ഓർത്ത അഭിമാനിക്കുന്നുവെന്നും മനിതി പ്രതിനിധി ശെൽവി പറഞ്ഞു. ഇനിയും യുവതികൾക്ക് ശബരിമലയിൽ കയറുന്നതിന് തടസം നേരിട്ടാൽ മനിതി സർക്കാരിനോട് കൂടുതൽ സുരക്ഷ ആവശ്യപ്പെടുമെന്നും ശെൽവി വ്യക്തമാക്കി.