എല്‍ഡിഎഫിന് തുടര്‍ഭരണം പ്രവചിച്ച് ന്യൂസ് ചാനലുകളുടെ പ്രീപോള്‍ സര്‍വേകള്‍

ശ്രീനു എസ്
വ്യാഴം, 25 മാര്‍ച്ച് 2021 (07:30 IST)
എല്‍ഡിഎഫിന് തുടര്‍ഭരണം പ്രവചിച്ച് ന്യൂസ് ചാനലുകളുടെ പ്രീപോള്‍ സര്‍വേകള്‍. മാതൃഭൂമി, മനോരമ ന്യൂസ്, മീഡിയവണ്‍ എന്നീ ചാനലുകളാണ് എല്‍ഡിഎഫിന് തുടര്‍ഭരണം ലഭിക്കുമെന്ന് ഇപ്പോള്‍ പ്രവചിച്ചിരിക്കുന്നത്. എല്‍ഡിഎഫിന് 77മുതല്‍ 82 സീറ്റുവരെ ലഭിക്കുമെന്നാണ് മനോരമ ന്യൂസ്- വിഎംആര്‍ സര്‍വേ പറയുന്നത്. യുഡിഎഫിന് 54-59 സീറ്റാണ് പ്രവചിച്ചിരിക്കുന്നത്. എന്‍ഡിഎക്ക് മൂന്ന് സീറ്റും പ്രവചനത്തിലുണ്ട്.
 
മീഡിയവണ്‍-പൊളിറ്റിക് മാര്‍ക് സര്‍വേ പ്രകാരം എല്‍ഡിഎഫിന് 73മുതല്‍ 78 സീറ്റുവരെ ലഭിക്കും എന്നാണ് പറയുന്നത്. യൂഡിഎഫിന് 60-65 സീറ്റും ബിജെപിക്ക് രണ്ടുസീറ്റുവരെയും നേടാമെന്ന് പ്രവചനമുണ്ട്. മാതൃഭൂമി ന്യൂസ്-സീ വോട്ടര്‍ സര്‍വേ പ്രകാരം 73-83സീറ്റാണ് എല്‍ഡിഎഫിന് പ്രവചിച്ചിരിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article