82 സീറ്റുകള്‍ നേടി വീണ്ടും പിണറായി സര്‍ക്കാര്‍ വരുമെന്ന് മനോരമ സര്‍വേ

സുബിന്‍ ജോഷി

ബുധന്‍, 24 മാര്‍ച്ച് 2021 (22:55 IST)
82 സീറ്റുകള്‍ വരെ നേടി വീണ്ടും ഇടതുമുന്നണി സര്‍ക്കാര്‍ കേരളത്തില്‍ അധികാരത്തിലെത്തുമെന്ന് മനോരമ - വി എം ആര്‍ അഭിപ്രായ സര്‍വേ. യു ഡി എഫിന് 54 സീറ്റുകള്‍ വരെ കിട്ടാമെന്നും സര്‍വേ.
 
ബി ജെ പിക്ക് മൂന്ന് സീറ്റുകള്‍ വരെ പ്രവചിക്കുന്ന സര്‍വേയില്‍ പൂഞ്ഞാര്‍ മണ്ഡലത്തില്‍ പി സി ജോര്‍ജ്ജിനും വിജയം പ്രവചിക്കുന്നു. മുഖ്യമന്ത്രിയാകാന്‍ പിണറായി വിജയന്‍ തന്നെയാണ് യോഗ്യന്‍ എന്നാണ് സര്‍വേഫലം പറയുന്നത്. രണ്ടാം സ്ഥാനത്ത് ഉമ്മന്‍‌ചാണ്ടിയാണ്.
 
മഞ്ചേശ്വരം, നേമം, തിരുവനന്തപുരം എന്നീ മണ്ഡലങ്ങളില്‍ ബി ജെ പിക്ക് വിജയ സാധ്യതയുണ്ടെന്നും മനോരമ സര്‍വേ പ്രവചിക്കുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍