പോപ്പുലര്‍ ഫിനാന്‍സിന്റെ സ്ഥാപനങ്ങള്‍ അടച്ചു പൂട്ടുന്നതിന് ഉത്തരവ്

Webdunia
ശനി, 10 ഒക്‌ടോബര്‍ 2020 (13:43 IST)
പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ പോപ്പുലര്‍ ഫിനാന്‍സിന്റെ സ്ഥാപനങ്ങള്‍ അടച്ചു പൂട്ടുന്നതിനും സ്വര്‍ണവും മറ്റ് ആസ്ഥികളും അറ്റാച്ച് ചെയ്യുന്നതിനും ജില്ലാ കളക്ടര്‍ പി.ബി. നൂഹ് ഉത്തരവായി. കേരള ഹൈക്കോടതിയുടെയുടെയും സര്‍ക്കാരിന്റെയും നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലും 2013 ലെ സാമ്പത്തിക സ്ഥാപന നിയമത്തിലെ സെക്ഷന്‍ നാലു പ്രകാരം നിക്ഷേപകരുടെ താല്‍പര്യ സംരക്ഷണം മുന്‍നിര്‍ത്തിയുമാണ് ജില്ലാ കളക്ടറുടെ ഉത്തരവ്.  
 
പോപ്പുലര്‍ ഫിനാന്‍സിന്റെ എല്ലാ ശാഖകളും ജില്ലയ്ക്കുള്ളിലെ അനുബന്ധ സ്ഥാപനങ്ങളും അടച്ചുപൂട്ടണമെന്ന് ഉത്തരവില്‍ പറയുന്നു. ധനകാര്യ സ്ഥാപനത്തിന്റെ ശാഖകളിലും മറ്റ് ഓഫീസുകളിലും സൂക്ഷിച്ചിരിക്കുന്ന പണം, സ്വര്‍ണം, മറ്റ് ആസ്തികള്‍ എന്നിവയുള്‍പ്പെടെ എല്ലാ സ്വത്തുക്കളും അറ്റാച്ചുചെയ്യും.
പോപ്പുലര്‍ ഫിനാന്‍സിന്റെ/ കമ്പനിയുടെ ഉടമസ്ഥതയിലുള്ള സ്വത്ത് / കെട്ടിടങ്ങള്‍, ഓഫീസുകള്‍ / വീടുകള്‍, മറ്റേതെങ്കിലും പേരുകളില്‍ അതിന്റെ അനുബന്ധ സ്ഥാപനങ്ങള്‍, അല്ലെങ്കില്‍ ഏതെങ്കിലും അനുബന്ധ നാമം അല്ലെങ്കില്‍ മറ്റേതെങ്കിലും സ്ഥാപനം എന്നിവയില്‍ നിന്ന് ഏതെങ്കിലും സ്വത്തുകള്‍, പണം തുടങ്ങിയവയുടെ കൈമാറ്റം നിരോധിച്ചു.  
 
പോപ്പുലര്‍ ഫിനാന്‍സ് അല്ലെങ്കില്‍ അതിന്റെ പങ്കാളികള്‍ / ഏജന്റുമാര്‍ / മാനേജര്‍മാര്‍ ധനകാര്യ സ്ഥാപനങ്ങള്‍ / ബാങ്കുകള്‍ / സഹകരണ സംഘങ്ങള്‍ / ചിട്ടി കമ്പനികള്‍, മറ്റ് എല്ലാ സ്ഥാപനങ്ങള്‍ എന്നിവയിലും പരിപാലിക്കുന്ന എല്ലാ അക്കൗണ്ടുകളും മരവിപ്പിച്ചു. പോപ്പുലര്‍ ഫിനാന്‍സിന്റെയും അനുബന്ധ സ്ഥാപനങ്ങളുടെയും ഉടമസ്ഥതയിലുള്ളതോ അവരുടെ ഉടമസ്ഥതയിലുള്ളതോ ആയ എല്ലാ കെട്ടിടങ്ങളും / ശാഖകളും / ഓഫീസുകളും മറ്റ് എല്ലാ സ്ഥാപനങ്ങളും അടയ്ക്കാനും പൂട്ടാനും മുദ്രയിടാനും ജില്ലാ കളക്ടര്‍ക്ക് മുന്നില്‍ താക്കോല്‍ ഹാജരാക്കാനും ജില്ലാ പോലീസ് മേധാവിക്ക് നിര്‍ദേശം നല്‍കി. ആവശ്യമെങ്കില്‍ കാവല്‍ ഏര്‍പ്പെടുത്താനും ഉത്തരവില്‍ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article