പോപ്പുലര്‍ ഫിനാന്‍സ് സാമ്പത്തിക തട്ടിപ്പ് അന്വേഷണം: ദക്ഷിണമേഖല ഐ.ജി ഹര്‍ഷിത അട്ടല്ലൂരിക്ക് മേല്‍നോട്ടം

എ കെ ജെ അയ്യര്‍

ഞായര്‍, 30 ഓഗസ്റ്റ് 2020 (14:56 IST)
പത്തനംതിട്ട ജില്ലയിലെ വകയാര്‍ ആസ്ഥാനമായുള്ള  പോപ്പുലര്‍ ഫിനാന്‍സ് സ്ഥാപനവുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് അന്വേഷിക്കാന്‍ പത്തനംതിട്ട ജില്ലാ പോലീസ് മേധാവി കെ.ജി. സൈമണിന്റെ നേതൃത്വത്തില്‍ 25 പേരടങ്ങുന്ന പ്രത്യേക സംഘത്തിന് രൂപം നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ദക്ഷിണമേഖല ഐ.ജി ഹര്‍ഷിത അട്ടല്ലൂരി അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കും.
 
ഈ തട്ടിപ്പുമായി ബന്ധപ്പെട്ട് വിദേശത്ത് പണമിടപാട് നടന്നതായി സംശയിക്കുന്നതിനാല്‍ ഇന്റര്‍പോളിന്റെ സഹായം തേടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ദല്‍ഹിയില്‍ രണ്ടുപേരും ചങ്ങനാശ്ശേരിയില്‍ നിന്ന് രണ്ടുപേരും കേസില്‍ പിടിയിലായതായും മുഖ്യമന്ത്രി പറഞ്ഞു.
 
സംസ്ഥാനത്തിനകത്തും പുറത്തുമായി പോപ്പുലര്‍ ഫൈനാന്‍സ് 274  ശാഖകളിലൂടെ  2000 കോടി രൂപ നിക്ഷേപ തട്ടിപ്പ് നടത്തിയതായാണ് പോലീസ് നിഗമനം.  പോപ്പുലര്‍ ഫൈനാന്‍സ് എം.ഡി റോയി എന്ന ഡാനിയേല്‍, ഭാര്യ പ്രഭ എന്നിവര്‍ കഴിഞ്ഞ ദിവസം ജില്ലാ പോലീസ് ചീഫിന്റെ ഓഫീസിലെത്തി കീഴടങ്ങിയിരുന്നു. അതെ സമയം ഇവരുടെ മക്കളായ റിനു, റിയ എന്നിവര്‍ ഓസ്ട്രേലിയയിലേക്ക് കടക്കുന്നതിനായി ദല്‍ഹി വിമാനത്താവളത്തിലെ എത്തിയപ്പോള്‍ പോലീസ് പിടിയിലായിരുന്നു. ഇവരെ കൊച്ചിയിലെത്തിച്ചിട്ടുണ്ട്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍