പത്തനംതിട്ടയില്‍ കൊവിഡ് രോഗിയെ പീഡിപ്പിച്ച സംഭവം: കര്‍ശന നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി

ശ്രീനു എസ്

ബുധന്‍, 9 സെപ്‌റ്റംബര്‍ 2020 (10:35 IST)
പത്തനംതിട്ടയില്‍ കൊവിഡ് രോഗിയെ പീഡിപ്പിച്ച കേസില്‍ കര്‍ശന നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ പറഞ്ഞു. ആരോഗ്യ പ്രവര്‍ത്തന രംഗത്ത് കനിവ് 108 ആംബുലന്‍സ് ജീവനക്കാര്‍ വലിയ പങ്കാണ് വഹിക്കുന്നത്. ഇവരില്‍ നിന്ന് ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഇനി ഉണ്ടാകാന്‍ പാടില്ലെന്നും ജീവനക്കാരില്‍ പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാത്തവരോട് ഉടന്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടതായും മന്ത്രി പറഞ്ഞു.
 
ആക്രമണത്തിന് ഇരയാക്കപ്പെട്ട യുവതിക്ക് എല്ലാവിധ ചികിത്സയും സംരക്ഷണവും ഉറപ്പുവരുത്തുമെന്നും മന്ത്രി പറഞ്ഞു. അതേസമയം സ്ത്രീത്വത്തെ അപമാനിക്കുന്ന പ്രസ്താവന നടത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാപ്പ് പറയണമെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ പറഞ്ഞു. കൂടാതെ സ്ത്രീകളെ അപമാനിക്കുന്ന ഒരു കുറ്റവാളിക്കും ആരോഗ്യ വകുപ്പില്‍ സ്ഥാനമുണ്ടാകില്ലെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി ഇക്കാര്യം കുറിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍