കോടതി ജാമ്യം നിഷേധിച്ചു: ഭാഗ്യലക്ഷ്മിയും കൂട്ടുകാരും ഒളിവിലെന്ന് പൊലീസ്

ശ്രീനു എസ്
ശനി, 10 ഒക്‌ടോബര്‍ 2020 (12:21 IST)
കോടതി ജാമ്യം നിഷേധിച്ചതിനു പിന്നാലെ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും ദിയസനയും ശ്രീലക്ഷ്മി അറയ്ക്കലും ഒളിവില്‍. ഇവര്‍ ഇവരുടെ വീടുകളില്‍ ഇല്ലെന്നും ഇവരുടെ അറസ്റ്റ് ഒഴിവാക്കാനാകില്ലെന്നും പൊലീസ് പറഞ്ഞു. ഇവര്‍ക്കുവേണ്ടിയുള്ള ജാമ്യാപേക്ഷയെ സര്‍ക്കാര്‍ കോടതിയില്‍ ശക്തമായി എതിര്‍ത്തിരുന്നു.
 
ജാമ്യമില്ലാ വകുപ്പ് പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസിലായിരുന്നു മുന്‍കൂര്‍ ജാമ്യം കോടതി തള്ളിയത്. അശ്ലീല യൂട്യൂബര്‍ വിജയ് പി നായരെ താമസസ്ഥലത്ത് ചെന്ന് അക്രമിക്കുകയും അസഭ്യം പറയുകയും ലാപ്‌ടോപ്പും ഫോണും മോഷ്ടിച്ചുവെന്നുമാണ് കേസ്. സംസ്‌കാരമുള്ള സമൂഹത്തിനു ചേര്‍ന്നതല്ല പ്രതികളുടെ പ്രവര്‍ത്തിയെന്ന് ജാമ്യാപേക്ഷ തള്ളിക്കൊണ്ട് കോടതി പറഞ്ഞിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article