ജമ്മുകശ്മീരില്‍ പുലര്‍ച്ചെയുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു ഭീകരരെ സുരക്ഷാ സേന വധിച്ചു

ശ്രീനു എസ്
ശനി, 10 ഒക്‌ടോബര്‍ 2020 (11:29 IST)
ജമ്മുകശ്മീരില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു ഭീകരരെ സുരക്ഷാ സേന വധിച്ചു. കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ ചിന്‍ഗം മേഖലയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. സൈന്യം വധിച്ച രണ്ടു ഭീകരരെയും തിരിച്ചറിഞ്ഞിട്ടില്ല. കശ്മീര്‍ സോണല്‍ പൊലീസാണ് ഇക്കാര്യം അറിയിച്ചത്.
 
രണ്ടുദിവസം മുന്‍പാണ് ഷോപിയാനിലെ സുഗന്‍ സെയ്‌നപോറയിലുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷാ സേന മൂന്നുഭീകരരെ വധിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

Next Article