ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

അഭിറാം മനോഹർ

വെള്ളി, 10 മെയ് 2024 (21:24 IST)
ഐപിഎല്‍ 2024 സീസണ്‍ തുടങ്ങുന്നതിന് മുന്‍പ് തന്നെ ക്രിക്കറ്റ് ആരാധകര്‍ക്കിടയിലെ പ്രധാനചര്‍ച്ച വിഷയമായിരുന്നു മുംബൈ നായകനായി ഹാര്‍ദ്ദിക് പാണ്ഡ്യ എത്തുന്നു എന്നുള്ള വാര്‍ത്ത. രോഹിത് ശര്‍മയെ മാറ്റികൊണ്ട് ഹാര്‍ദ്ദിക്കിനെ നായകനാക്കാനുള്ള തീരുമാനത്തില്‍ ആരാധകര്‍ക്കിടയിലുള്ള അതൃപ്തി പരസ്യമായിരുന്നു. സമാനമായി തീരുമാനത്തില്‍ മുംബൈ താരങ്ങള്‍ക്കിടയിലും അതൃപ്തിയുള്ളതായി പിന്നീട് റിപ്പോര്‍ട്ടുകള്‍ വന്നു. ഇപ്പോഴിതാ മുംബൈ ടീമിനുള്ളിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞിരിക്കുകയാണ് ദക്ഷിണാഫ്രിക്കന്‍ ഇതിഹാസതാരമായ എ ബി ഡിവില്ലിയേഴ്‌സ്.
 
പാണ്ഡ്യയുടെ ക്യാപ്റ്റന്‍സിയുടെ ശൈലി വമ്പന്‍ താരങ്ങളില്ലാതിരുന്ന ഗുജറാത്തില്‍ ഫലപ്രദമായിരുന്നുവെന്നും എന്നാല്‍ മുംബൈയുടെ അവസ്ഥ അങ്ങനെയല്ലെന്നും ഡിവില്ലിയേഴ്‌സ് പറയുന്നു. ടീമിനെ മൊത്തത്തില്‍ നിയന്ത്രിക്കുന്ന തരത്തിലാണ് ഹാര്‍ദ്ദിക്കിന്റെ ശൈലി. പുതിയ താരങ്ങള്‍ക്ക് ഈ വല്ല്യേട്ടന്‍ രീതിയില്‍ പ്രശ്‌നമുണ്ടാകണമെന്നില്ല. എന്നാല്‍ അതേ രീതിയുമായി സീനിയര്‍ താരങ്ങള്‍ക്കിടയില്‍ ചെന്നാല്‍ അവര്‍ക്കത് ഇഷ്ടമാകണമെന്നില്ല. മുംബൈ ടീമില്‍ ഒരുപാട് പരിചയസമ്പന്നരായ താരങ്ങള്‍ക്കൊപ്പമാണ് ഹാര്‍ദ്ദിക് കളിക്കുന്നത്. ഡിവില്ലിയേഴ്‌സ് തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍