നിലവില്‍ പോയന്റുമായി ഐപിഎല്‍ പോയന്റ് പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണ് പഞ്ചാബ്. അവസാനസ്ഥാനക്കാരില്‍ ഒരു ടീമായിട്ടാണ് സീസണ്‍ അവസാനിപ്പിക്കുന്നതെങ്കിലും ശശാങ്ക് സിംഗ്,അശുതോഷ് ശര്‍മ എന്നിങ്ങനെ ഭാവിയില്‍ മുതല്‍ക്കൂട്ടാകുന്ന ഒരുപിടി താരങ്ങളെ കണ്ടെത്താന്‍ ഇക്കുറി പഞ്ചാബിന് സാധിച്ചിട്ടുണ്ട്. സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ 262 റണ്‍സ് ചെയ്‌സ് ചെയ്തുകൊണ്ട് തങ്ങളുടേതായ ദിവസം എന്തും ചെയ്യാന്‍ സാധിക്കുന്ന ടീമാണെന്ന് പഞ്ചാബ് തെളിയിച്ചിരുന്നു. എന്നാല്‍ സ്ഥിരതയില്ലായ്മയാണ് പഞ്ചാബിനെ ഇക്കുറിയും തളര്‍ത്തിയത്. ഇന്നലെ ആര്‍സിബിക്കെതിരെ നടന്ന മത്സരത്തില്‍ 60 റണ്‍സിന്റെ തോല്‍വിയാണ് പഞ്ചാബ് വഴങ്ങിയത്.