ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

അഭിറാം മനോഹർ

വെള്ളി, 10 മെയ് 2024 (21:11 IST)
Border, Sunny Deol
കഴിഞ്ഞ വര്‍ഷം തിയേറ്ററുകളില്‍ വമ്പന്‍ വിജയമായ ഗദ്ദര്‍ 2വിന് ശേഷം വീണ്ടുമൊരു സ്വീക്വല്‍ ചിത്രവുമായി സണ്ണി ഡിയോള്‍. 1997ല്‍ ഇന്ത്യയാകെ തരംഗം തീര്‍ത്ത ബോര്‍ഡര്‍ എന്ന സിനിമയ്ക്കാണ് രണ്ടാം ഭാഗം ഒരുങ്ങുന്നത്. സണ്ണി ഡിയോളിനൊപ്പം ആയുഷ് മാന്‍ ഖുറാനയും സിനിമയില്‍ പ്രധാന വേഷത്തിലെത്തും. സിനിമയുടെ തിരക്കഥ പൂര്‍ത്തിയായതായും 2026 ജനുവരി 26ന് സിനിമ തിയേറ്ററുകളിലെത്തുമെന്നുമാണ് ഇപ്പോള്‍ ലഭ്യമാകുന്ന വിജയം.
 
ബോളിവുഡില്‍ ഏറെക്കാലമായി ഹിറ്റ് ചിത്രങ്ങളില്ലാതിരുന്ന സണ്ണി ഡിയോളിന് വമ്പന്‍ തിരിച്ചുവരവാണ് ഗദ്ദര്‍ 2വിന്റെ വിജയം സമ്മാനിച്ചത്. കഴിഞ്ഞ വര്‍ഷത്തില്‍ ഇന്ത്യയിലെ ഏറ്റവും വലിയ വിജയങ്ങളില്‍ ഒന്നായിരുന്നു സിനിമ. ബോര്‍ഡര്‍ 2വുമായി സണ്ണി ഡിയോള്‍ വീണ്ടുമെത്തുമ്പോള്‍ ഇന്‍ഡസ്ട്രി ഹിറ്റ് തന്നെയാണ് ലക്ഷ്യം വെയ്ക്കുന്നത്. ഇന്ത്യന്‍ സൈന്യത്തിന്റെ ദേശീയതയും ധീരതയുമെല്ലാം തന്നെയാകും ബോര്‍ഡര്‍ 2വിലും പ്രമേയമാവുക. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ യുദ്ധ ചിത്രമാകും ബോര്‍ഡര്‍ 2വെന്നാണ് സിനിമയുടെ അണിയറപ്രവര്‍ത്തകരും അവകാശപ്പെടുന്നത്. അനുരാഗ് സിംഗാണ് സിനിമ സംവിധാനം ചെയ്യുക. 1971ലെ ഇന്ത്യ പാകിസ്ഥാന്‍ യുദ്ധം ആസ്പദമാക്കിയാണ് ബോര്‍ഡര്‍ പുറത്തീറങ്ങിയത്. സണ്ണി ഡിയോളിനൊപ്പം സുനില്‍ ഷെട്ടി,ജാക്കി ഷ്രോഫ്, തബു,പൂജ ബട്ട് തുടങ്ങി വലിയ താരനിര തന്നെ സിനിമയില്‍ അണിനിരന്നിരുന്നു. ജെ പി ദത്തയായിരുന്നു ബോര്‍ഡര്‍ സംവിധാനം ചെയ്തത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍