60 കോടി മുടക്കി 631 കോടി നേടി 'ഗദര്‍2',പ്രതിഫലം ഇരട്ടിയില്‍ കൂടുതല്‍ ഉയര്‍ത്തി നടന്‍ സണ്ണി ഡിയോള്‍

കെ ആര്‍ അനൂപ്

ശനി, 2 സെപ്‌റ്റംബര്‍ 2023 (16:30 IST)
'ഗദര്‍2'ഓഗസ്റ്റ് 11നാണ് തിയറ്ററുകളില്‍ എത്തിയത്. റിലീസ് ചെയ്ത് 22 ദിവസം കൊണ്ട് 487.65 കോടി നേടിയെന്ന് നിര്‍മ്മാതാക്കളായ സീ സ്റ്റുഡിയോസ് തന്നെ അറിയിച്ചിരുന്നു.631.80 കോടിയാണ് ഈ കാലയളവില്‍ ചിത്രം നേടിയതെന്ന ബോക്‌സ് ഓഫീസ് ട്രാക്കര്‍മാരുടെ കണക്കുകളും പുറത്തുവന്നിട്ടുണ്ട്.
60 കോടി ബജറ്റില്‍ ആണ് 'ഗദര്‍2'നിര്‍മ്മിച്ചത്.ബജറ്റിന്റെ പത്തിരട്ടിയിലേറെ കളക്ഷന്‍ സ്വന്തമാക്കി നിര്‍മ്മാതാക്കള്‍ക്ക് വലിയ ലാഭം ഉണ്ടാക്കിക്കൊടുത്ത 'ഗദര്‍2'ല്‍ അഭിനയിക്കാന്‍ നായകനായ സണ്ണി ഡിയോള്‍ എത്ര പ്രതിഫലം വാങ്ങി ?
 
സിനിമയിലെ താര സിംഗ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ സണ്ണി വാങ്ങിയത് 20 കോടി ആണെന്നാണ് റിപ്പോര്‍ട്ടുകള്‍.പ്രമുഖ താരങ്ങളെല്ലാം ഷുവര്‍ ബെറ്റ് ചിത്രങ്ങള്‍ക്ക് പ്രോഫിറ്റ് ഷെയറിം?ഗ് നിബന്ധന മുന്നോട്ടുവയ്ക്കാറുണ്ട്. എന്നാല്‍ അതൊന്നുമില്ലാതെ നേരിട്ട് താരം പ്രതിഫലം കൈപ്പറ്റുകയായിരുന്നു എന്നാണ് വിവരം.ഗദര്‍ 2 ന്റെ വിജയത്തെ തുടര്‍ന്ന് നടന്‍ പ്രതിഫലം ഉയര്‍ത്തി എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.50 കോടി വരെ അടുത്ത സിനിമയ്ക്ക് നടന്‍ പ്രതിഫലമായി വാങ്ങും എന്നാണ് കേള്‍ക്കുന്നത്.
 
 
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍