'എമ്പുരാന്‍' പ്രഖ്യാപനം, അപ്‌ഡേറ്റ് കൈമാറി പൃഥ്വിരാജ്

കെ ആര്‍ അനൂപ്

ശനി, 2 സെപ്‌റ്റംബര്‍ 2023 (15:02 IST)
'എമ്പുരാന്‍' പ്രഖ്യാപനം വന്നിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇതുവരെയും ഷൂട്ടിംഗ് ആരംഭിച്ചിട്ടില്ല. ഏറ്റവും ഒടുവില്‍ ണ്‍ സെപ്റ്റംബറില്‍ ചിത്രീകരണം തുടങ്ങും എന്നായിരുന്നു കേട്ടത്. ഇപ്പോഴിതാ എമ്പുരാനെ കുറിച്ചുള്ള ഒരു വാര്‍ത്തയില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍ പൃഥ്വിരാജ്.
 
എമ്പുരാന്റെ പ്രൊമൊ ഷൂട്ട് തുടങ്ങുന്നു എന്നതായിരുന്നു റിപ്പോര്‍ട്ട്. ഇപ്പോഴിതാ ഇക്കാര്യത്തില്‍ വിശദീകരണവുമായി പൃഥ്വിരാജ് തന്നെ എത്തി. എവിടെ നിന്നാണ് ഇത്തരം വാര്‍ത്തകള്‍ വരുന്നത് എന്നെ അറിയില്ലെന്ന് നടന്‍ പറഞ്ഞു.
''എവിടെ നിന്നാണ് ഇത്തരം വാര്‍ത്തകള്‍ വരുന്നതെന്ന് അറിയില്ല. എമ്പുരാന് ഒരു 'പ്രമോ'യോ 'പ്രമോ ഷൂട്ടോ' ഉണ്ടാവില്ല. ഈ മാസം തന്നെ എപ്പോഴെങ്കിലും ഷൂട്ടിംഗ് തീയതിയും പ്രോജക്ടിന്റെ മറ്റ് വിശദാംശങ്ങളും പ്രഖ്യാപിക്കാന്‍ ഞങ്ങള്‍ പ്ലാന്‍ ചെയ്യുകയാണ്'' -പൃഥ്വിരാജ് കുറിച്ചു.
 
പാന്‍ വേള്‍ഡ് ചിത്രമായാണ് എമ്പുരാന്‍ വരുന്നതെന്ന് മോഹന്‍ലാല്‍ നേരത്തെ പറഞ്ഞിരുന്നു.
 
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍