ശക്തമായ കാറ്റിന് സാധ്യത: മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം

ശ്രീനു എസ്

വെള്ളി, 9 ഒക്‌ടോബര്‍ 2020 (18:21 IST)
നാളെ തെക്ക്-പടിഞ്ഞാറ് ദിശയില്‍ നിന്നും കന്യാകുമാരി ,ഗള്‍ഫ് ഓഫ് മാന്നാര്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിമീ വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
 
കൂടാതെ ഒക്ടോബര്‍ 13ന് ആന്‍ഡമാന്‍ കടലില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിമീ വരെ വേഗതയിലും ചില അവസരങ്ങളില്‍ 60 കിമീ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. ഈ ദിവസങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ലെന്നും ആഴക്കടലില്‍ മത്സ്യബന്ധനത്തിന് ഏര്‍പ്പെട്ടിരിക്കുന്ന മല്‍സ്യത്തൊഴിലാളികള്‍ തീരത്തേക്ക് എത്തണമെന്നും അറിയിപ്പുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍