സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഇന്നുമുതല്‍ പുതുക്കിയ ഭക്ഷണ മെനു; കുട്ടികള്‍ക്ക് ലെമണ്‍ റൈസും തോരനും

രേണുക വേണു

വെള്ളി, 1 ഓഗസ്റ്റ് 2025 (09:55 IST)
Lemon Rice

സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകളിലെ പുതുക്കിയ ഭക്ഷണ മെനു ഇന്നുമുതല്‍ പ്രാബല്യത്തില്‍. ഇന്ന് രാവിലെ 10.50 നു കുട്ടികള്‍ക്കു പൊടിയരിക്കഞ്ഞി നല്‍കും. ഉച്ചഭക്ഷണമായി ലെമണ്‍ റൈസ് അല്ലെങ്കില്‍ തക്കാളി റൈസ്. ഒപ്പം ഒരു തോരനും ഉണ്ടാകും. 
 
തിങ്കളാഴ്ചകളില്‍ പാല്‍ ഉണ്ടാകും. ഊണിനൊപ്പം സാമ്പാര്‍, തോരന്‍ എന്നിവയാകും തിങ്കളാഴ്ച ലഭിക്കുക. ചൊവ്വാഴ്ച രാവിലെ പൊടിയരിക്കഞ്ഞി. ഉച്ചയ്ക്കു ഊണിനൊപ്പം എരിശ്ശേരിയും തോരനും. 
 
ബുധന്‍ രാവിലെ മുട്ട. ഊണിനൊപ്പം സോയാ കറിയോ കോളിഫ്‌ളവര്‍ മസാല കറിയോ ലഭിക്കും. ഒരു തോരനും ഉണ്ടാകും. വ്യാഴാഴ്ച രാവിലെ പാല്‍. ഉച്ചഭക്ഷണമായി ഊണും ഇലക്കറികളും തോരനും. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍