തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കാസർകോട് ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ചൊവാഴ്ച്ച വരെ കേരളത്തിൽ ഇടിയോട് കൂടിയ മഴയ്ക്ക് തുടരുമെന്നാണ് മുന്നറിയിപ്പ്.ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി മാറി മറ്റന്നാൾ ആന്ധ്രാ-ഒഡീഷ തീരത്ത് കൂടി കര തൊടുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം കണക്കാക്കുന്നത്. നിലവിൽ കേരളാ തീരത്ത് മത്സ്യബന്ധനത്തിന് തടസ്സമില്ല.