മാസ്ക് ധരിയ്ക്കാത്തവർ ക്യാമറയിൽ കുടുങ്ങും പണി പാർസലായി വീട്ടിലെത്തും, പുതിയ മാർഗവുമായി കേരള പൊലീസ് !

Webdunia
തിങ്കള്‍, 15 ജൂണ്‍ 2020 (08:36 IST)
ലോക്ഡൗനിൽ ഇളവുകൾ ലഭിയ്ക്കുകയും കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയും ചെയ്യുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികൾ കടുപ്പിയ്ക്കാൻ പൊലീസ്. മാസ്ക് ധരിയ്കാതെ വാഹനത്തിൽ യാത്ര ചെയ്യുന്നവരെ പിടികൂടാൻ ട്രാഫിക് പരിശോധനകൾക്ക് ഉപയോഗിയ്ക്കുന്ന ക്യാമറകൾ പ്രയോജപ്പെടുത്താൻ തയ്യാറെടുക്കുകയാണ് പൊലീസ് ട്രാഫിക് നിയമ ലംഘനങ്ങളെയും, സിറ്റ്ബെൽറ്റ് ധരിയ്ക്കാത്തവരെയും, ഹെൽമെറ്റ് ധരിയ്ക്കാത്തവരെയുമെല്ലാം കണ്ടെത്താനാണ് നിലവിൽ ട്രാഫിക് ക്യാമറകൾ ഉപയ്യോഗിയ്ക്കുന്നത്. 
 
എന്നാൽ മാസ്ക് ധരിയ്ക്കാത്തവരെകൂടി പിടിയ്ക്കാനുള്ള സംവിധാനം ക്യാമറയിൽ ഒരുക്കുകയാണ്.  ഇതിനായി സോഫ്‌റ്റ്‌വെയറിൽ പ്രത്യേക സംവിധാനം ഒരുക്കാനാണ് പൊലീസ് സൈബർ ഡോം ശ്രമിയ്ക്കുന്നത്. വാഹനത്തിന്റെ നമ്പറും മുഖാവരണം ധരിയ്ക്കാത്തതിന്റെ ചിത്രവും സഹിതം നോട്ടീസ് അയയ്ക്കാനാണ് പൊലീസിന്റെ തിരുമാനം. മാസ്ക് ധരിയ്ക്കാതെ പുറത്തിറങ്ങിയതിന് ഇതിനോടകം ഏകദേസം രണ്ടായിരത്തോളം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.    

അനുബന്ധ വാര്‍ത്തകള്‍

Next Article