എലികളെ വീട്ടിൽ നിന്നും തുരത്താൻ ഇതാ ചില നാടൻ വിദ്യകൾ !

ഞായര്‍, 14 ജൂണ്‍ 2020 (17:21 IST)
ഭക്ഷണ സാധനങ്ങളും ആവശ്യമായ രേഖകളും എല്ലാം കരണ്ട് തിന്നുന്നത് മാത്രമല്ല. മരണം വരെ സംഭവിക്കുന്ന മാരകമായ അസുഖങ്ങളും എലികൾ പരത്തും. അതിനാൽ എലികളെ എപ്പോഴും വീടുകളിൽനിന്നും അകറ്റി നിർത്തണം. പക്ഷേ എലികളെ തുരത്താൻ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും പരാജയപ്പെട്ടവരാണ് നമ്മളിൽ പലരും. എന്നാൽ ഈ വിദ്യകൾ നിങ്ങൾ പരീക്ഷിച്ചിട്ടുണ്ടാവില്ല.
 
വീടും പരിസരവും എപ്പോഴും വൃത്തിയായി സൂക്ഷിക്കുകയാണ് ആദ്യം വേണ്ടത്. വീടിന്റെ പരിസരം വൃത്തിയല്ലെങ്കിൽ എലികൾ എന്നും ശല്യം തുടരും. വീടുകൾക്ക് ചുറ്റും പൊത്തുകളും മാളങ്ങളും ഉണ്ടെങ്കിൽ അത് നന്നായി മൂടാനും മറക്കരുത്. എലികളെ അകറ്റാൻ ഏറ്റവും ഉത്തമമാണ് പുതിനയില തൈലം, അഥവ കർപ്പൂര തുളസി തൈലം. ഇതിന്റെ രൂക്ഷമായ ഗന്ധമുള്ള ഇടങ്ങളിൽ എലികൾക്ക് വരാൻ സാധിക്കില്ല.
 
പുതിനയുടെ ചെടി വീടിന് ചുറ്റും നട്ട് പിടിപ്പിക്കുന്നതും എലികളെ അകറ്റാൻ സഹായിക്കും. പാറ്റകളെ അകറ്റാൻ നമ്മൾ വാങ്ങുന്ന പറ്റ ഗുളികകൾ എലികളിലും പ്രയോഗിക്കാം. പാറ്റ ഗുളികകളുടെ ഗന്ധവും എലികളിൽ അലോസരം ഉണ്ടാക്കും. പാറ്റ ഗുളികകൾ ഉപയോഗിക്കുമ്പോൾ കൂടുതൽ ശ്രദ്ധ നൽകണം. ഇതിൽ വിഷാംശം ഉള്ളതിനാൽ കുട്ടികൾ ഉള്ള വീടുകളിൽ മറ്റു മാർഗങ്ങൾ പ്രയോഗിക്കുന്നതാണ് നല്ലത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍