ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 80 ലക്ഷത്തിലേക്ക്. മരണം 4,35,177

Webdunia
തിങ്കള്‍, 15 ജൂണ്‍ 2020 (08:07 IST)
ലോകത്ത് കൊവിഡ് വ്യാപനം മുകക്കല്ലിലേയ്ക്ക് തന്നെ. അകെ രോഗബാധിതരുടെ എണ്ണം 80 ലക്ഷത്തോട് അടുക്കുകയാണ് 79,84,432 പേർക്കാണ് ലോകത്താകെ കൊവിഡ് ബാധിച്ചത്. 4,35,177 പേർ റൊഗബാധയെ തുടർന്ന് മരിച്ചു. 41 ലക്ഷം പേർ രോകമുക്തി നേടിയിട്ടുണ്ട് എന്നതാണ് ആശ്വാസകരമായ കാര്യം. അമേരിക്കയിലും ബ്രസീലിലുമാണ് സ്ഥിതി അതീവ ഗുരുതരം. 
 
19,223 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ അമേരിക്കയിൽ രോഗബാധ സ്ഥിരീകരിച്ചത്. 326 മരണങ്ങളും ഉണ്ടായി. 21,62,054 പേർക്കാണ് അമേരിക്കയിൽ ആകെ രോഗബാധ സ്ഥിരീകരിച്ചിരിയ്ക്കുന്നത്. 1,17,854 അമേരിക്കയിൽ മരണപ്പെട്ടു. ബ്രസീലിൽ കഴിഞ്ഞ ദിവസം മാതത്രം 17,000 ലധികം പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 598 പേർ മരിയ്ക്കുകയും ചെയ്തു. 43,389 പേരാണ് ബ്രസീലിൽ ആകെ മരണപ്പെട്ടത്.   

അനുബന്ധ വാര്‍ത്തകള്‍

Next Article