കവി ചുനക്കര രാമന്‍കുട്ടി അന്തരിച്ചു

ശ്രീനു എസ്
വ്യാഴം, 13 ഓഗസ്റ്റ് 2020 (08:47 IST)
കവി ചുനക്കര രാമന്‍കുട്ടി(84) അന്തരിച്ചു. മലയാള സിനിമയ്ക്ക് എക്കാലത്തെയും ഒരുപിടി അനശ്വരഗാനങ്ങള്‍ സമ്മാനിച്ച ശേഷമാണ് അദ്ദേഹം വിടപറഞ്ഞത്. വാര്‍ദ്ധക്യ സഹജമായ അസുഖത്തെതുടര്‍ന്ന് കുറച്ചുദിവസമായി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി പത്തേമുക്കാലോടെയാണ് അന്ത്യം.
 
'ദേവദാരു പൂത്തു എന്‍ മനസ്സിന്‍ താഴ്വരയില്‍...എന്ന ഗാനമായിരുന്നു അദ്ദേഹത്തെ പ്രശസ്തിയിലേക്ക് ഉയര്‍ത്തിയത്. എങ്ങനെ നീ മറക്കും എന്ന സിനിമയിലെ ഗാനമായിരുന്നു അത്. ശ്യാമ മേഘമേ നീ(അധിപന്), സിന്ധൂര തിലകവുമായി(കുയിലിനെ തേടി), നീ അറിഞ്ഞോ മേലേ മാനത്ത് (കണ്ടു കണ്ടറിഞ്ഞു) തുടങ്ങി എക്കാലവും മലയാളി മനസില്‍ സൂക്ഷിക്കുന്ന ഗാനങ്ങള്‍ അദ്ദേഹത്തില്‍ നിന്നുണ്ടായി. മുപ്പതിലേറെ സിനിമകള്‍ക്ക് അദ്ദേഹം ഗാനരചന നടത്തിയിട്ടുണ്ട്. 2015-ല്‍ കേരള സംഗീത നാടക അക്കാദമിയുടെ ഗുരുശ്രേഷ്ഠാ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article