സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനായുള്ള തിയതി നീട്ടി

ശ്രീനു എസ്

വ്യാഴം, 13 ഓഗസ്റ്റ് 2020 (07:47 IST)
സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനായുള്ള തിയതി നീട്ടി. ഈമാസം 20-ാം തിയതി വരെയാണ് നീട്ടിയത്. 10 ശതമാനം സീറ്റ് സാമ്പത്തിക സംവരണത്തിന് നല്‍കാന്‍ ഉത്തരവായ സാഹചര്യത്തിലാണ് തീരുമാനം. ഇതിന്റെ ട്രയല്‍ അലോട്ട്‌മെന്റ് സെപ്റ്റംബര്‍ നാലിനുണ്ടാകും.
 
സെപ്റ്റംബര്‍ ഏഴിനാണ് ആദ്യ അലോട്ട്‌മെന്റ് വരുന്നത്. ഓണ്‍ലൈനില്‍ അപേക്ഷിക്കുമ്പോള്‍ ഇക്കണോമിക്കലി വീക്കര്‍ സെക്ഷന്‍ എന്ന ലിങ്ക് വഴി ആവശ്യമായ വിവരങ്ങള്‍ സമര്‍പ്പിക്കണം. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍