തൃശൂരില്‍ ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘം പിടിയില്‍

എ കെ ജെ അയ്യര്‍

ബുധന്‍, 12 ഓഗസ്റ്റ് 2020 (19:50 IST)
ഓണ്‍ലൈന്‍ പെണ്‍വാണിഭ കേസിനോട് അനുബന്ധിച്ച് പത്ത് പേരെ പോലീസ് അറസ്‌റ് ചെയ്തു. കൊരട്ടി മുരിങ്ങൂരില്‍ ഒരു വീട് കേന്ദ്രീകരിച്ച് നടത്തിയ പെണ്‍വാണിഭ സംഘമാണ് പോലീസ് വലയിലായത്.
 
രണ്ട് സ്ത്രീകളടക്കം പത്ത് പേരാണ് പോലീസ് പിടിയിലായത്.  ഓണ്‍ലൈനിലൂടെ ഇടപാടുകാരെ കണ്ടെത്തി വീട്ടിലെത്തിച്ചായിരുന്നു ഇവരുടെ ബിസിനസ്.  വെറ്റിലപ്പാറ സ്വദേശി  സിന്ധു എന്ന സ്ത്രീയുടെ നേതൃത്വത്തിലായിരുന്നു ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘം പ്രവര്‍ത്തിച്ചിരുന്നത് എന്ന്  പോലീസ് പറഞ്ഞു.
 
ഇതിനു മുമ്പും ഇവരെ സമാന രീതിയിലുള്ള കേസില്‍ അറസ്‌റ് ചെയ്തിട്ടുണ്ട്.  കൊരട്ടി സി.ഐ അരുണിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് റെയ്ഡ് നടത്തി പ്രതികളെ അറസ്‌റ്  ചെയ്തത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍