'നെഹ്‌റു കുടുംബാംഗത്തിന് മാത്രമേ കോൺഗ്രസ് പ്രസിഡന്റാകാന്‍ കഴിയൂവെന്നില്ല'; ശശി തരൂരിന് പിന്നാലെ തുറന്നടിച്ച് പിജെ കുര്യൻ

Webdunia
ശനി, 3 ഓഗസ്റ്റ് 2019 (09:28 IST)
കോൺഗ്രസിന് അധ്യക്ഷനില്ലാത്ത അവസ്ഥ പാർട്ടി പ്രവർത്തകരിൽ നിരാശ ഉളവാക്കുന്നതാണെന്ന് പിജെ കുര്യൻ.നെഹ്റു കുടുംബാംഗത്തിന് മാത്രമേ അധ്യക്ഷ പദവി ഏറ്റെടുക്കാൻ കഴിയൂ എന്ന് ഇല്ല, എന്നും പ്രസിഡന്റ സ്ഥാനത്തേക്ക് യോഗ്യരായ നിരവധി പേർ പാർട്ടിയിൽ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.നാഥനില്ലാത്ത അവസ്ഥയെന്ന് പറയുന്നവരെ കുറ്റം പറയാനാവില്ല. ദേശീയ പ്രസിഡന്റ് ഇല്ലാത്തത് കോണ്‍ഗ്രസിനെ ബാധിക്കുന്നു. പ്രസിഡന്റിനെ ഇതിനകം കണ്ടെത്തേണ്ടിയിരുന്നു എന്നും പിജെ കുര്യൻ കൂട്ടിച്ചേർത്തു. 
 
കഴിഞ്ഞ ദിവസം ശശി തരൂരും കോൺഗ്രസിന് ഇതുവരെ അധ്യക്ഷനെ കണ്ടെത്താൻ സാധിക്കാത്തെ അവസ്ന്യെ വിമർശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ പികെ കുര്യന്റെയും പ്രതികരണം. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article