ലോക കേരളസഭ: മുഖ്യമന്ത്രിയും സംഘവും ന്യൂയോര്‍ക്കില്‍ എത്തി

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 9 ജൂണ്‍ 2023 (12:17 IST)
ലോക കേരള സഭയുടെ അമേരിക്കന്‍ മേഖലാ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി മുഖ്യമന്ത്രി  പിണറായി വിജയന്‍ ന്യൂയോര്‍ക്കിലെത്തി. ധനമന്ത്രി കെ എന്‍ ബാലഗോപാലും സ്പീക്കര്‍ എ എന്‍ ഷംസീറും മുഖ്യമന്ത്രിയോടൊപ്പമുണ്ട്. മുഖ്യമന്ത്രിയേയും സംഘത്തേയും വിമാനത്താവളത്തില്‍ നോര്‍ക്ക സയറക്ടര്‍ ഡോ . എം അനിരുദ്ധന്‍, സംഘാടക സമിതി പ്രസിഡന്റ് മന്മഥന്‍ നായര്‍ , എന്നിവര്‍ സ്വീകരിച്ചു. 
 
വെള്ളിയാഴ്ചയാണ് സമ്മേളനം തുടങ്ങുന്നത്. ജൂണ്‍ പത്തിന് ലോക കേരള സഭാ സെഷന്‍ നടക്കും. ജൂണ്‍ പതിനൊന്നിന് ടൈംസ് സ്‌ക്വയറില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ മുഖ്യമന്ത്രി അമേരിക്കന്‍ മലയാളികളെ അഭിസംബോധന ചെയ്യും.

അനുബന്ധ വാര്‍ത്തകള്‍

Next Article