ജയറാമിന്റെ തിരിച്ചുവരവ് ഗംഭീരമാക്കാന്‍ സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്,'അബ്രഹാം ഓസ്ലര്‍' ചിത്രീകരണം പുരോഗമിക്കുന്നു

കെ ആര്‍ അനൂപ്

വെള്ളി, 9 ജൂണ്‍ 2023 (10:30 IST)
സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് ചിത്രീകരണ തിരക്കിലാണ്. ഒരു ഇടവേളയ്ക്ക് ശേഷം ജയറാം മലയാളത്തിലേക്ക് തിരിച്ചെത്തുന്നത് വെറുതെ ആകില്ലെന്ന സൂചന നല്‍കിക്കൊണ്ട് ഷൂട്ടിംഗ് ലൊക്കേഷന്‍ നിന്ന് ഒരു ചിത്രം സംവിധായകന്‍ പങ്കുവെച്ചു.'അഞ്ചാം പാതിരാ'യ്ക്ക് ശേഷം ത്രില്ലര്‍ പശ്ചാത്തലത്തിലുള്ള സിനിമയുമായാണ് സംവിധായകന്റെ വരവ്.അബ്രഹാം ഓസ്ലര്‍ എന്നാണ് ടൈറ്റില്‍.
 
ഡോക്ടര്‍ രണ്‍ധീര്‍ കൃഷ്ണ രചന നിര്‍വഹിച്ച ചിത്രത്തിന്റെ നിര്‍മ്മാണത്തിലും മിഥുന്‍ മാനുവല്‍ തോമസ് പങ്കാളിയാണ്.ഇര്‍ഷാദ് എം ഹസ്സനൊപ്പം മിഥുന്‍ മാനുവല്‍ തോമസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.
 
അബ്രഹാം ഓസ്ലറായി ജയറാം മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഭിനയിച്ചു വരുകയാണ് നടന്‍. 
 
2022ല്‍ പുറത്തിറങ്ങിയ മകള്‍ എന്ന ചിത്രത്തിലാണ് ജയറാമിനെ ഒടുവില്‍ മലയാളത്തില്‍ കണ്ടത്.തമിഴിലെയും തെലുങ്കിലേയും സിനിമ തിരക്കുകളിലാണ് നടന്‍ ഇപ്പോള്‍. 
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍