ധനുഷ് വീണ്ടും സംവിധായകനാകുന്നു, എസ് ജെ സൂര്യ, വിഷ്ണു വിശാൽ, കാളിദാസ് ജയറാം അടക്കം വമ്പൻ താരനിര

ബുധന്‍, 24 മെയ് 2023 (19:30 IST)
നടന്‍ ധനുഷ് വീണ്ടും സംവിധായകനാകുന്നുവെന്ന് റിപ്പോര്‍ട്ട്. വമ്പന്‍ താരനിരയാണ് ധനുഷ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അണിനിരക്കുന്നത് എന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. എസ് ജെ സൂര്യ, സുദീപ് കിഷന്‍ എന്നിവര്‍ ധനുഷിന്റെ സഹോദരങ്ങളായി എത്തും. വിഷ്ണുവിശാല്‍,ദുഷറ വിജയന്‍,കാളിദാസ് ജയറാം എന്നിവരും പ്രധാനവേഷങ്ങളില്‍ ധനുഷിനൊപ്പം എത്തും.
 
എ ആര്‍ റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. നോര്‍ത്ത് മദ്രാസിന്റെ പശ്ചാത്തലത്തിലാകും സിനിമ. പവർ പാണ്ടി എന്ന സിനിമയാണ് ആദ്യമായി ധനുഷ് സംവിധാനം ചെയ്ത സിനിമ. രാജ് കിരൺ,രേവതി,ധനുഷ്, മഡോണ സെബാസ്റ്റ്യൻ എന്നിവരായിരുന്നു ചിത്രത്തിൽ പ്രധാനവേഷങ്ങളിലെത്തിയത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍