കേരളാ കോണ്‍ഗ്രസ് (എം) യുഡിഎഫ് വിട്ടതിന് പിന്നിൽ മുൻ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണെന്ന് പൂഞ്ഞാർ എംഎൽഎ പിസി ജോര്‍ജ്. ഉമ്മന്‍ചാണ്ടിയും കെഎം മാണിയും ഒരേ തൂവല്‍പക്ഷികളാണ്. രണ്ടു മാസത്തിനകം കേരളത്തില്‍ പുതിയ മുന്നണി സമവാക്യം ഉണ്ടാകുമെന്നും അന്ന് താന്‍ ഒറ്റയ്ക്കാവില്ലെന്നും ജോര്‍ജ് പറഞ്ഞു.
ഉമ്മന്‍ചാണ്ടി ഒളിച്ചുകളി അവസാനിപ്പിച്ചില്ലെങ്കില്‍ കോണ്‍ഗ്രസ് രക്ഷപെടില്ല. ഉമ്മൻചാണ്ടിയും പികെ കുഞ്ഞാലിക്കുട്ടിയും കെഎം മാണിയും ചേർന്നാണ് എകെ ആന്റണിയെ കേരളത്തിൽ നിന്നും ഓടിച്ചത്. ആന്റണി ഇക്കാര്യം തന്നോട് പറഞ്ഞിട്ടുണ്ടെന്നും ജോർജ് പറഞ്ഞു.