ജോര്‍ദാനില്‍ സുരക്ഷാ സേനയുടെ വെടിയേറ്റ് മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചിലവ് കുടുംബം തന്നെ വഹിക്കണമെന്ന് ഇന്ത്യന്‍ എംബസി

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 3 മാര്‍ച്ച് 2025 (09:58 IST)
ജോര്‍ദാനില്‍ സുരക്ഷാ സേനയുടെ വെടിയേറ്റ് മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചിലവ് കുടുംബം തന്നെ വഹിക്കണമെന്ന് ഇന്ത്യന്‍ എംബസി. കഴിഞ്ഞ ദിവസമാണ് സുരക്ഷിതാ സേനയുടെ വെടിയേറ്റ് മലയാളിയായ തോമസ് ഗബ്രിയേല്‍ പേരേര മരിച്ചത്. തോമസിന്റെ ഭാര്യക്ക് അയച്ച കത്തിലാണ് ഇന്ത്യന്‍ എംബസി ഇക്കാര്യം പറയുന്നത്.
 
നാലു പേരാണ് ജോര്‍ദാന്‍ അതിര്‍ത്തി കടന്ന് ഇസ്രായിലേക്ക് കടക്കാന്‍ ശ്രമിച്ചത്. ജോര്‍ദാനിയന്‍ അതിര്‍ത്തി സേനയാണ് ഇവര്‍ക്ക് നേരെ വെടിവെച്ചത്. തോമസിന്റെ തലയ്ക്കാണ് വെടിയേറ്റത്. അതേസമയം തിരുവനന്തപുരം സ്വദേശി എഡിസന് കാലിലും വെടിയേറ്റിട്ടുണ്ട്. തുമ്പ ആറാട്ടുവഴി സ്വദേശിയാണ് തോമസ്. എഡിസണ്‍ നാട്ടില്‍ തിരിച്ചെത്തിയിട്ടുണ്ട്. ജോര്‍ദാനിലേക്ക് വിസിറ്റിംഗ് വിസയില്‍ പോയതായിരുന്നു ഗബ്രിയേല്‍ പേരേര. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍