പാലസ്തീനികളെ നിര്‍ബന്ധിച്ച് ഒഴിപ്പിക്കല്‍; അടിയന്തര അറബ് ഉച്ചകോടി വിളിച്ച് ഈജിപ്ത്

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 10 ഫെബ്രുവരി 2025 (18:32 IST)
പാലസ്തീനികളെ നിര്‍ബന്ധിച്ച് ഒഴിപ്പിക്കല്‍ പദ്ധതിയിട്ട അമേരിക്ക-ഇസ്രയേല്‍ തീരുമാനത്തിനെതിരെ അടിയന്തര അറബ് ഉച്ചകോടി വിളിച്ച് ഈജിപ്ത്. പാലസ്തീന്‍ പ്രശ്‌നമായി ബന്ധപ്പെട്ട് അറബ് രാജ്യങ്ങളുമായി ഈജിപ്ത് ഉന്നത തല കൂടിയാലോചനകള്‍ നടത്തിയതായി റിപ്പോര്‍ട്ട് ഉണ്ട്. അമേരിക്കന്‍ -ഇസ്രയേലി നീക്കത്തിനെതിരെ അറബ് ലോകത്ത് എതിര്‍പ്പ് ശക്തമാണ്. നിലവില്‍ അറബ് ലീഗിന്റെ അധ്യക്ഷ സ്ഥാനം വഹിക്കുന്നത് ബഹ്‌റൈന്‍ ആണ്.
 
വെള്ളിയാഴ്ച ഈജിപ്ത് വിദേശകാര്യ മന്ത്രി ജോര്‍ദാന്‍, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളുമായി ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു. ഇസ്രായേലിനൊപ്പം ഒരു സ്വാതന്ത്ര പാലസ്തീന്‍ രാഷ്ട്രം എന്നാല്‍ ദ്വിരാഷ്ട്ര പരിഹാരം മാത്രമാണ് ഉള്ളതെന്ന നിലപാടിലാണ് അറബ് രാജ്യങ്ങള്‍. 
 
പാലസ്തീനികളെ ഈജിപ്തിലേക്കും ജോര്‍ദാനിലേക്കും പുനരധിവസിപ്പിക്കുകയും തീരദേശ പ്രദേശത്ത് അമേരിക്ക നിയന്ത്രണ സ്ഥാപിക്കുകയും ചെയ്യും എന്നതാണ് ഡൊണാള്‍ഡ് ട്രംപ് ഇപ്പോള്‍ പ്രഖ്യാപിച്ച പദ്ധതി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍