പ്രശസ്ത വൃക്ക രോഗ വിദഗ്ധന്‍ ഡോക്ടര്‍ ജോര്‍ജ് എബ്രഹാമിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 3 മാര്‍ച്ച് 2025 (10:44 IST)
george p abraham
പ്രശസ്ത വൃക്ക രോഗ വിദഗ്ധന്‍ ഡോക്ടര്‍ ജോര്‍ജ് എബ്രഹാമിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നെടുമ്പാശ്ശേരിയിലെ സ്വന്തം ഫാം ഹൗസിലാണ് ഇദ്ദേഹത്തെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വൃക്കരോഗ വിഭാഗം സീനിയര്‍ സര്‍ജനാണ് ജോര്‍ജ് പി എബ്രഹാം.
 
മരണം ആത്മഹത്യ എന്നാണ് പോലീസിന്റെ നിഗമനം. ഡോക്ടറെ ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടിയിരുന്നതായാണ് ലഭിക്കുന്ന വിവരം. ഞായറാഴ്ച വൈകുന്നേരം സഹോദരനൊപ്പം ഇദ്ദേഹം നെടുമ്പാശ്ശേരിയിലെ സ്വന്തം ഫാം ഹൗസിലെത്തിയിരുന്നു. പിന്നീട് സഹോദരനെ പറഞ്ഞയച്ച ശേഷം അദ്ദേഹം ഫാമില്‍ തങ്ങുകയായിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍