കേരളത്തില്‍ നിലവില്‍ വര്‍ദ്ധിച്ചുവരുന്ന സാമൂഹിക പ്രശ്‌നങ്ങളുടെ കാരണമായി സിനിമയെ മാത്രം പഴിക്കുന്നതില്‍ കാര്യമില്ലെന്ന് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. സിനിമ കണ്ടാല്‍ മാത്രം പോര വിവേകത്തോടെ മനസിലാക്കുക കൂടി വേണമെന്നും സുരേഷ് ഗോപി പറയുന്നു. ഇടുക്കി ഗോള്‍ഡ് ഉള്ളതുകൊണ്ടാണ് അത് സിനിമയായതെന്നും സുരേഷ് ഗോപി പറഞ്ഞു.
സിനിമയ്ക്ക് മൂല്യച്ച്യൂതി സംഭവിച്ചിട്ടുണ്ട്. പക്ഷേ എല്ലാത്തിനും സിനിമയാണ് കാരണമെന്ന് പറയരുത്. ഇടുക്കി ഗോള്‍ഡ് ഏറെ വിമര്‍ശിക്കപ്പെടുന്ന സിനിമയാണ്. എന്നാല്‍ അങ്ങനെ ഒരു അവസ്ഥ ഉള്ളത് കൊണ്ടല്ലെ അത് സിനിമയായത്. അത് മഹത്വവല്‍ക്കരിച്ചതിന്റെ പിന്നില്‍ എന്തെങ്കിലും ഉദ്ദേശമുണ്ടോ എന്ന് ആ സിനിമ ചെയ്ത കലാകാരന്മാരോട് ചോദിക്കണം. വിവേകം അത് മനസിലാക്കുന്നവരുടെ കൂടി വിഷയമാണ്. വായിച്ചാല്‍ മാത്രം പോരല്ലോ. അതിനെ മനസിലാക്കുക കൂടി വേണം. സിനിമയിലെ വയലന്‍സിനെ പറ്റി പറയാന്‍ ഞാന്‍ ആളല്ല. നേരിയ തോതിലെങ്കിലും സിനിമയില്‍ വയലന്‍സ് കാണിച്ച് വളര്‍ന്ന ആളാണ് ഞാന്‍.