സിനിമകളിലെ ആക്രമങ്ങള്‍ യുവാക്കളെ സ്വാധീനിക്കുന്നു; സിനിമയിലെ വയലന്‍സ് നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് രമേശ് ചെന്നിത്തല

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 27 ഫെബ്രുവരി 2025 (13:31 IST)
സിനിമകളിലെ ആക്രമങ്ങള്‍ യുവാക്കളെ സ്വാധീനിക്കുന്നുവെന്നും സിനിമയിലെ വയലന്‍സ് നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ ഇടപെടണമെന്നും കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. അടുത്തിടെ വയലന്‍സിന് കൂടുതല്‍ പ്രാധാന്യം നല്‍കി ഇറങ്ങിയ ഉണ്ണി മുകുന്ദന്റെ മാര്‍ക്കോ ഉള്‍പ്പെടെയുള്ള സിനിമകളുടെ പേര് എടുത്ത് പറഞ്ഞാണ് അദ്ദേഹം വിമര്‍ശിച്ചത്. 
 
അക്രമങ്ങള്‍ വ്യാപകമായി നടക്കുകയാണ്. ആര്‍ഡിഎക്‌സ്, മാര്‍ക്കോ പോലുള്ള സിനിമകള്‍ ആളുകളെ പ്രത്യേകിച്ചും ചെറുപ്പക്കാരെ ആക്രമണങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇതെല്ലാം തടയേണ്ടത് സര്‍ക്കാരിന്റെ ചുമതലയാണ്. സര്‍ക്കാര്‍ നിഷ്‌ക്രിയമാണ്. ജനങ്ങളെ വഴിതെറ്റിക്കാനും അക്രമങ്ങളിലേക്ക് നയിക്കാനും ഏതു മാര്‍ഗ്ഗത്തിലൂടെയും ശ്രമിക്കുന്നത് തെറ്റായ പ്രവണതയാണെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍