സമരം ചെയ്യുന്ന ആശാവര്‍ക്കര്‍മാരെ പിരിച്ചുവിട്ടാല്‍ കേന്ദ്രഭരണ ഫണ്ട് തടയും: സുരേഷ് ഗോപി

സിആര്‍ രവിചന്ദ്രന്‍

ശനി, 1 മാര്‍ച്ച് 2025 (14:29 IST)
സമരം ചെയ്യുന്ന ആശാവര്‍ക്കര്‍മാരെ പിരിച്ചുവിട്ടാല്‍ കേന്ദ്രഭരണ ഫണ്ട് തടയുമെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. ആശാവര്‍ക്കര്‍മാരുടെ സമരപന്തല്‍ സന്ദര്‍ശിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ആശാവര്‍ക്കര്‍മാരുടെ ആവശ്യങ്ങള്‍ കേന്ദ്രസര്‍ക്കാരിനെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. 
 
ആശാവര്‍ക്കര്‍മാര്‍ക്ക് അരക്ഷിതാവസ്ഥയുണ്ടാവുന്നുണ്ടെങ്കില്‍ പ്രധാനമന്ത്രിയെയും കേന്ദ്ര ആരോഗ്യമന്ത്രിയെയും വിവരം ധരിപ്പിക്കുമെന്നും മാനദണ്ഡങ്ങള്‍ പരിശോധിക്കുവാന്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. താന്‍ സമരത്തിന്റെ ഭാഗമല്ല, സമരം ചെയ്യുന്ന മനുഷ്യരെ കാണാനാണ് വന്നത്. അവരെ കേട്ടുവെന്നും അവരുടെ പ്രശ്‌നങ്ങള്‍ എത്തിക്കേണ്ടിടത്ത് എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. 
 
സംസ്ഥാന സര്‍ക്കാര്‍ സമരം ചെയ്യുന്ന ആശാവര്‍ക്കര്‍മാരെ പിരിച്ചുവിടാനുള്ള നടപടിയെടുത്താല്‍ കേന്ദ്ര ഫണ്ട് തടയുമെന്നും ആശാവര്‍ക്കര്‍മാരോട് സുരേഷ് ഗോപി പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍