പാലക്കാട് വീണ്ടും അപകടം; ബസ് മറിഞ്ഞ് കുട്ടികള്‍ ഉള്‍പ്പെടെ 16 പേര്‍ക്ക് പരിക്ക്

സിആര്‍ രവിചന്ദ്രന്‍
ശനി, 14 ഡിസം‌ബര്‍ 2024 (19:21 IST)
accident
പാലക്കാട് വീണ്ടും അപകടം. ബസ് മറിഞ്ഞ് കുട്ടികള്‍ ഉള്‍പ്പെടെ 16 പേര്‍ക്ക് പരിക്കേറ്റു. കണ്ണന്നൂരിന് സമീപത്താണ് അപകടമുണ്ടായത്. സ്വകാര്യബസ് മറിഞ്ഞാണ് അപകടം. പാലക്കാട് നിന്ന് തിരുവല്ലാമലയിലേക്ക് പോവുകയായിരുന്ന ബസ്സാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
 
ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം. രണ്ടുദിവസം മുമ്പാണ് നാല് വിദ്യാര്‍ത്ഥികളുടെ മരണത്തിനിടയാക്കിയ കരിമ്പം അപകടം ഉണ്ടായത്.

അനുബന്ധ വാര്‍ത്തകള്‍

Next Article