സ്വകാര്യ കാറുകള്‍ ഉടമയല്ലാത്ത കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും ഓടിക്കാമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍

സിആര്‍ രവിചന്ദ്രന്‍

ശനി, 14 ഡിസം‌ബര്‍ 2024 (13:19 IST)
സ്വകാര്യ കാറുകള്‍ ഉടമയല്ലാത്ത കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും ഓടിക്കാമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ സി എച്ച് നാഗരാജു പറഞ്ഞു. ആലപ്പുഴ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ വാടകയ്‌ക്കെടുത്ത കാറില്‍ പോകവെ അപകടം ഉണ്ടായ സാഹചര്യത്തിലാണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഇക്കാര്യം പറഞ്ഞത്. ഒരാളുടെ പേരിലുള്ള വാഹനം സൗജന്യമായോ അല്ലാതെയോ മറ്റൊരാള്‍ക്ക് ഓടിക്കാനാകില്ലെന്ന് നേരത്തെ അദ്ദേഹം പറഞ്ഞിരുന്നു. ഇതിലുള്ള വ്യക്തതയാണ് ഇപ്പോള്‍ വരുത്തിയിരിക്കുന്നത്. 
 
വാടകയ്ക്ക് വാഹനമോടിക്കുന്നതിന് പെര്‍മിറ്റും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റും ഉണ്ടാവണം. ഇത്തരം വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റില്‍ കറുത്ത പശ്ചാത്തലത്തില്‍ മഞ്ഞനിറത്തിലാണ് നമ്പര്‍ എഴുതേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സ്ഥിരമായി കാര്‍ മറ്റുള്ളവര്‍ക്ക് നല്‍കുന്നതും അനധികൃതമായി എയര്‍പോര്‍ട്ട് ടാക്‌സിയായി ഓടിക്കുന്നതും നിയമവിരുദ്ധമാണെന്നും ഇത്തരം കുറ്റം ചെയ്യുന്നവര്‍ക്ക് പിഴ ചുമത്തുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍