പല്ലശ്ശനയില്‍ വധുവരന്മാരുടെ തലമുട്ടിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 3 ജൂലൈ 2023 (10:38 IST)
പല്ലശ്ശനയില്‍ വധുവരന്മാരുടെ തലമുട്ടിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍. അയല്‍വാസിയായ സുഭാഷിനെയാണ് കൊല്ലങ്കോട് പൊലീസ് അറസ്റ്റ് ചെയ്തത്. വധൂവരന്മാരുടെ മൊഴി രേഖപ്പെടുത്തിയതിന് പിന്നാലെയാണ് നടപടി. ദേഹോപദ്രവമേല്‍പ്പിക്കല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്.
 
അയല്‍വാസിയായ സുഭാഷ് അപ്രതീക്ഷിതമായി പുറകില്‍ നിന്നും ഇരുവരുടേയും തലകള്‍ കൂട്ടിമുട്ടിക്കുകയായിരുന്നു. വനിതാ കമ്മീഷന്റെ ഇടപെടലിലാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

അനുബന്ധ വാര്‍ത്തകള്‍

Next Article