ആലിനും ആരിവേപ്പിനും കല്യാണം,മംഗല്യ സൗഭാഗ്യത്തിനായി വിവാഹം നടന്നത് പാലക്കാട്

കെ ആര്‍ അനൂപ്

വെള്ളി, 30 ജൂണ്‍ 2023 (15:06 IST)
വരനായി ആല് വധുവായി ആരിവേപ്പ്. പാലക്കാട് കോട്ടായി പുളിനെല്ലി അഞ്ചുമൂര്‍ത്തി ക്ഷേത്രത്തിലാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. കോട്ടയിലെ ഒരു കുടുംബത്തിന്റെ മംഗല്യ സൗഭാഗ്യ പ്രാര്‍ഥനയുടെ ഭാഗമായിരുന്നോ കല്യാണം.പാനാവൂര്‍ പരമേശ്വരന്‍ നമ്പൂതിരിപ്പാടാണ് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയത്.
 
വധുവായി സങ്കല്‍പ്പിക്കുന്ന ആരിവേപ്പിന്റെ ഭാഗത്ത് വഴിപാട് നടത്തുന്ന കുടുംബവും ആലിന്റെ ഭാഗത്ത് ദേശക്കാരും നിന്നു. തുടര്‍ന്ന് നാദസ്വരത്തിന്റെ അകമ്പടിയോടെ വധുവായി കരുതുന്ന ആരിവേപ്പിന് സ്വര്‍ണാഭരണം അണിയിച്ച് പുടവ ഉടുപ്പിച്ചു. തുടര്‍ന്ന് ആല്‍മരം ആര്യവേപ്പിന് താലി ചാര്‍ത്തി. വിവാഹ സദ്യയും ഒരുക്കിയിരുന്നു.
 
 
  
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍