മുക്കുപണ്ടം പണയം വച്ച് ഒന്നരലക്ഷം തട്ടിയെടുത്ത യുവാവ് അറസ്റ്റിൽ

വെള്ളി, 30 ജൂണ്‍ 2023 (13:53 IST)
കൊല്ലം :മുക്കുപണ്ടം പണയം വച്ച് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കരുനാഗപ്പള്ളി കുലശേഖരപുരം ആദിനാട് വടക്ക് വവ്വാക്കാവ് ആലോചന ജംഗ്‌ഷന്‌ സമീപത്തെ ധനകാര്യ സ്ഥാപനത്തിലാണ് വവ്വാക്കാവ് അത്തിശ്ശേരി വീട്ടിൽ എസ്.ശ്യാമാകുമാറിനെ (33) യാണ് കരുനാഗപ്പളി പോലീസ് അറസ്റ്റ് ചെയ്തത്. ശ്യാമകുമാറും കൂട്ടാളി ഗുരുലാലും ചേർന്നാണ് തട്ടിപ്പ് നടത്തിയത്.
 
കഴിഞ്ഞ നവംബർ, ജനുവരി മാസങ്ങളിലായി ഇരുവരും ചേർന്ന് 42 ഗ്രാം മുക്കുപണ്ടമാണ് പണയം വച്ച് ഒന്നര ലക്ഷം രൂപ ഇവർ തട്ടിയെടുത്തത്. കഴിഞ്ഞ ജനുവരിയിൽ ഒരു ആഡംബര വാഹനത്തിൽ എത്തിയാണ് ഗുരുലാൽ ഉൾപ്പെട്ട സംഘം മുക്കുപണ്ടം പണയം വച്ച് ഒരു സ്വകാര്യ പണമിടപാട് ഷ്ടപാനത്തിൽ നിന്ന് പണം തട്ടിയത്.
 
ഈ വാർത്ത അറിഞ്ഞു സംശയം തോന്നിയാണ് ആലോചന ജംഗ്‌ഷനിലെ പണമിടപാട് സ്ഥാപനത്തിന്റെ മാനേജർ തട്ടിപ്പു സംഘം പണയം വച്ച ആഭരണം പരിശോധിച്ചതും മുക്കുപണ്ടം ആണെന്ന് തിരിച്ചറിഞ്ഞതും. തുടർന്നുള്ള പരാതിയിലാണ് ഇപ്പോൾ ശ്യാമാകുമാർ പിടിയിലായത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍