പാലായുടെ ചരിത്രം മാറ്റിയെഴുതി മാണി സി കാപ്പൻ; അടിതുടങ്ങി കേരള കോൺഗ്രസ് (എം) ക്യാമ്പ്

എസ് ഹർഷ
വെള്ളി, 27 സെപ്‌റ്റംബര്‍ 2019 (11:13 IST)
കേരളം ഏറെ ആകാംഷയോടെ കാത്തിരുന്ന പാല ഉപതെരഞ്ഞെടുപ്പിൽ സസ്പെൻസ്. രാവിലെ ആരംഭിച്ച വോട്ടെണ്ണലിൽ ഇതുവരെ എൽ ഡി എഫ് സ്ഥാനാർത്ഥി മാണി സി കാപ്പനാണ് ലീഡുയർത്തിയത്. 4300 ന്റെ ലീഡാണ് കാപ്പൻ ഇപ്പോൾ ഉയർത്തിയിരിക്കുന്നത്.
 
ഒരു ഘട്ടത്തിൽ പോലും യു ഡി എഫിന്റെ ജോസ് ടോമിനു ലീഡുയർത്താനോ കാപ്പനു പോന്ന എതിരാളിയെന്ന നിലയിൽ ശക്തി തെളിയിക്കാനോ സാധിച്ചില്ല. ബി ഡി ജെ എസ്, ജോസഫ് വിഭാഗങ്ങളുടെ വോട്ട് കിട്ടിയെന്ന് കാപ്പന്‍ പ്രതികരിച്ചു. വോട്ട് മറിച്ച് ജോസ് പക്ഷമെന്ന് പി ജെ ജോസഫ് ആരോപിച്ചു. വോട്ടെണ്ണൽ അവസാനിക്കുന്നതിനു മുന്നേ അടിതുടങ്ങി കേരള കോൺഗ്രസ് (എം).
 
പതിനായിരത്തിലധികം വോട്ടുകള്‍ക്ക് വിജയിക്കുമെന്ന് ഇടതുമുന്നണി സ്ഥാനാര്‍ഥി മാണി സി.കാപ്പന്‍ പറഞ്ഞു. 
വോട്ടെണ്ണലിന്റെ മുന്നോടിയായി യുഡിഎഫ് എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ പള്ളികളിലെത്തി പ്രാര്‍ഥന നടത്തി. 
എല്‍ഡിഎഫും യൂഡിഎഫും എന്‍ഡിഎയും ഉള്‍പ്പെടെ 13 സ്ഥാനാര്‍ത്ഥികളാണ് മത്‌സരിക്കുന്നത്.  

അനുബന്ധ വാര്‍ത്തകള്‍

Next Article