ഞെട്ടിച്ച് മാണി സി കാപ്പന്റെ ജൈത്രയാത്ര, ലീഡ് 4100 കടന്നു; യു ഡി എഫ് തകർച്ചയിലേക്കോ? പാലായിലെ ജനങ്ങൾ എൽ ഡി എഫിനൊപ്പം?

എസ് ഹർഷ

വെള്ളി, 27 സെപ്‌റ്റംബര്‍ 2019 (10:23 IST)
കേരളം ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന പാലാ ഉപ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ രാവിലെ ആരംഭിച്ചിരിക്കുകയാണ്. ആദ്യഘട്ട വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ എൽ ഡി എഫിന്റെ മാണി സി കാപ്പനാണ് മുന്നിൽ. 4100 വോട്ടിന്റെ ലീഡാണ് കാപ്പാൻ ഉയർത്തിയിരിക്കുന്നത്. രാമപുരം, കടനാട്, മേലുകാവ്, മൂന്നിലാവ് എന്നിവടങ്ങളിലെ വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ ശക്തമായ കുതിപ്പാണ് കാപ്പൻ നടത്തുന്നത്. 
 
യുഡിഎഫിന്റെ ശക്തി കേന്ദ്രമായ രാമപുരത്ത് പോലും എല്‍ഡിഎഫിനാണ് മുന്നേറ്റം. യുഡിഎഫിന് വലിയ വോട്ടു ചോര്‍ച്ചയുണ്ടൊയെന്നും ബിജെപി എല്‍ഡിഎഫിന് വോട്ടുകള്‍ മറിച്ചെന്നുമാണ് ജോസ് ടോം ആരോപിച്ചു. ഏറെ വൈകിയാണ് വോട്ടെണ്ണല്‍ തുടങ്ങിയതും വിവരങ്ങള്‍ പുറത്തുവന്നതും. എട്ടരയ്ക്ക് ശേഷമായിരുന്നു ആദ്യ സൂചന പുറത്തുവന്നത്.  
 
പതിനായിരത്തിലധികം വോട്ടുകള്‍ക്ക് വിജയിക്കുമെന്ന് ഇടതുമുന്നണി സ്ഥാനാര്‍ഥി മാണി സി.കാപ്പന്‍ പറഞ്ഞു. 
വോട്ടെണ്ണലിന്റെ മുന്നോടിയായി യുഡിഎഫ് എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ പള്ളികളിലെത്തി പ്രാര്‍ഥന നടത്തി. 
എല്‍ഡിഎഫും യൂഡിഎഫും എന്‍ഡിഎയും ഉള്‍പ്പെടെ 13 സ്ഥാനാര്‍ത്ഥികളാണ് മത്‌സരിക്കുന്നത്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍