P V Anvar: ഡിഎംകെയിലേക്കല്ല, പി വി അൻവർ തൃണമൂൽ കോൺഗ്രസിൽ: അഭിഷേക് ബാനർജി അംഗത്വം നൽകി

അഭിറാം മനോഹർ
വെള്ളി, 10 ജനുവരി 2025 (19:59 IST)
P V Anvar
നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ടിഎംസി ദേശീയ ജനറല്‍ സെക്രട്ടറിയും മമത ബാനര്‍ജിയുടെ അനന്തരവനുമായ അഭിഷേക് ബാനര്‍ജിയാണ് പി വി അന്‍വറിന് അംഗത്വം നല്‍കിയത്. കേരള സിപിഎമ്മിനോടും മുഖ്യമന്ത്രി പിണറായി വിജയനോടും യുദ്ധം പ്രഖ്യാപിച്ച പി വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക് പോകുമെന്ന തരത്തില്‍ ചര്‍ച്ചകളും മറ്റും പുരോഗമിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഭാഗമായത്.
 
നേരത്തെ കോണ്‍ഗ്രസില്‍ ചേരുന്നതിനായി അന്‍വര്‍ പാണക്കാട്ടെത്തി സാദിഖലി ശിഹാബ് തങ്ങളെയും പിന്നീട് പി കെ കുഞ്ഞാലിക്കുട്ടിയേയും സന്ദര്‍ശിച്ചിരുന്നു. അന്‍വറിനെ യുഡിഎഫുമായി സഹകരിപ്പിക്കുന്ന വിഷയത്തില്‍ കോണ്‍ഗ്രസ് എടുക്കുന്ന നിലപാടിനൊപ്പം നില്‍ക്കുമെന്നാണ് മുസ്ലീം ലീഗ് അറിയിച്ചത്. എന്നാല്‍ അന്‍വറിനെ പാര്‍ട്ടിയില്‍ എടുക്കുന്നതില്‍ സമ്മിശ്രമായ അഭിപ്രായമാണ് യുഡിഎഫില്‍ നിന്നും ഉണ്ടായിരുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article