32,438 ഒഴിവുകൾ റെയിൽവേ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു, ഇപ്പോൾ അപേക്ഷിക്കാം

അഭിറാം മനോഹർ

ശനി, 25 ജനുവരി 2025 (13:33 IST)
റെയില്‍വേ ലെവല്‍-1 ശമ്പള സ്‌കെയിലിലേക്ക് അപേക്ഷ ക്ഷണിച്ചു. 32,438 ഒഴിവുകളാണുള്ളത്. ഫെബ്രുവരി 22 ആണ് അപേക്ഷകള്‍ സ്വീകരിക്കുന്നതിനുള്ള അവസാന തിയ്യതി.
 
 അസിസ്റ്റന്റ് ബ്രിഡ്ജ്, അസിസ്റ്റന്റ് ലോക്കോ ഷെഡ്(ഡീസല്‍), ട്രാക്ക് മെയിന്റനര്‍, അസിസ്റ്റന്റ് ഡി ആന്‍ഡ് ഡബ്യു, അസിസ്റ്റന്റ് ഡിപ്പോ(സ്റ്റോഴ്‌സ്), ക്യാബിന്‍ മാന്‍, പോയിന്റസ് മാന്‍ തുടങ്ങിയ തസ്തികകളിലേക്കാണ് നിയമനം. ആര്‍ആര്‍ബി പോര്‍ട്ടലിലെ കരിയര്‍ വിഭാഗത്തില്‍ ആര്‍ആര്‍ബി റിക്രൂട്ട്‌മെന്റ് 2025 എന്ന ലിങ്കില്‍ ക്ലിക് ചെയ്താല്‍ വിശദമായ നോട്ടിഫിക്കേഷന്‍ ലഭിക്കും. കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ(ഡിബിടി), ഫിസിക്കല്‍ എഫിഷ്യന്‍സി ടെസ്റ്റുകള്‍(പിഇടി), ഡോക്യുമെന്റ് വെരിഫിക്കേഷന്‍, മെഡിക്കല്‍ പരിശോധന എന്നിവയ്ക്ക് ശേഷമാകും നിയമനം, 18000 രൂപയാണ് അടിസ്ഥാനശമ്പളം.
 
 2025 ജനുവരി 1ന് 18 നും 36നും ഇടയ്ക്കായിരിക്കണം പ്രായം. 500 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. സ്ത്രീകള്‍ക്കും ട്രാന്‍സ്ജന്‍ഡേഴ്‌സിനും വിമുക്ത ഭടന്മാര്‍ക്കും എസ് സി, എസ് ടി, ന്യൂനപക്ഷ വിഭാഗക്കാര്‍ക്കും 250 രൂപയാണ് അപേക്ഷ ഫീസ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍