കൊല്‍ക്കത്തയിലെ സാഹചര്യം എന്റെ ബൗളിംഗിനെ തുണയ്ക്കുന്നതായിരുന്നു. മറ്റ് ബൗളര്‍മാരും മികച്ച രീതിയിലാണ് പന്തെറിഞ്ഞത്. എന്നാല്‍ ഭാഗ്യം ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്കൊപ്പം നിന്നു. അവര്‍ ഉയര്‍ത്തിയടിച്ച ഒരുപാട് പന്തുകള്‍ കൈപ്പടിയിലൊതുക്കാന്‍ ഞങ്ങള്‍ക്കായില്ല. അടുത്ത കളിയില്‍ അതൊക്കെ കൈയിലെത്തിയാല്‍ ഇന്ത്യയെ 40ന് 6 എന്ന നിലയിലേക്ക് തള്ളിയിടാനാവുമെന്നും ആര്‍ച്ചര്‍ പറഞ്ഞു. തുടക്കത്തില്‍ വിക്കറ്റ് പോയിട്ടും ആക്രമണോത്സുകമായി കളിക്കാന്‍ ശ്രമിച്ച ഇംഗ്ലണ്ട് ബാറ്റര്‍മാരെയും ആര്‍ച്ചര്‍ ന്യായീകരിച്ചു.
തുടക്കത്തിലെ തകര്‍ത്തടിക്കാന്‍ ശ്രമിക്കണം. 3-4 വിക്കറ്റുകള്‍ വീണേക്കാം. എന്നാലും ശ്രമം തുടരണം. തുടക്കത്തില്‍ വിക്കറ്റുകള്‍ പോയാല്‍ ടീമുകള്‍ പ്രതിരോധിക്കാന്‍ നോക്കും. ഞങ്ങള്‍ വീണ്ടും വീണ്ടും ശ്രമിച്ചു. അടുത്ത കളിയിലും ഇതേ രീതി തന്നെ തുടരും. ആര്‍ച്ചര്‍ പറഞ്ഞു. മത്സരത്തില്‍ 2 സഞ്ജു സാംസണിന്റെയും സൂര്യകുമാര്‍ യാദവിന്റെയും വിക്കറ്റുകള്‍ ആര്‍ച്ചര്‍ക്കായിരുന്നു.